തിരുവനന്തപുരം: കേന്ദ്രസർക്കാർ തന്നെ ശത്രുവായാണ് കാണുന്നതെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പലകാര്യങ്ങളിലും അഭിപ്രായങ്ങൾ തുറന്നു പറയുന്നതാവാം ഇതിന് കാരണം. കോൺഗ്രസ് ഗവൺമെന്റ് ഭരിച്ചിരുന്ന കാലത്തും താൻ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ അവരാരും ശത്രുവായി മാർക്ക് ചെയ്തിട്ടില്ല -അടൂർ പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേകിച്ചും അഭിപ്രായങ്ങൾ തുറന്ന് പറയാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചൊരു കോർപറേഷന്റെ കീഴിൽ കൊണ്ടുവരാൻ ശ്രമം നടന്നു. ഭയങ്കരമായ അബദ്ധമാണ് ആ ചെയ്യുന്നത്. ഇക്കാര്യം ഞാൻ പല അഭിമുഖങ്ങളിലും പറഞ്ഞു. സിനിമാ മേഖലയിൽ ജീവിതം നയിക്കുന്ന ഒരാളെന്ന നിലയിൽ ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തണം എന്നത് കൊണ്ടാണിത്. എന്നാൽ, ഇതിന്റെ ഫലമായി എന്നെകുറിച്ച് അവർ പറയുന്നത് 'അടൂർ നമ്മുടെ ശത്രുവാണ്, അയാളെ സൂക്ഷിച്ചോണം' എന്നാണ് -അടൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.