Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്രസർക്കാർ തന്നെ...

കേന്ദ്രസർക്കാർ തന്നെ ശത്രുവായാണ് കാണുന്നതെന്ന് അടൂർ ഗോപാലകൃഷ്ണൻ

text_fields
bookmark_border
കേന്ദ്രസർക്കാർ തന്നെ ശത്രുവായാണ് കാണുന്നതെന്ന് അടൂർ ഗോപാലകൃഷ്ണൻ
cancel
Listen to this Article

തിരുവനന്തപുരം: കേന്ദ്രസർക്കാർ തന്നെ ശത്രുവായാണ് കാണുന്നതെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പലകാര്യങ്ങളിലും അഭിപ്രായങ്ങൾ തുറന്നു പറയുന്നതാവാം ഇതിന് കാരണം. കോൺഗ്രസ് ഗവൺമെന്റ് ഭരിച്ചിരുന്ന കാലത്തും താൻ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ അവരാരും ശത്രുവായി മാർക്ക് ചെയ്തിട്ടില്ല -അടൂർ പറഞ്ഞു.

സിനിമയുമായി ബന്ധ​പ്പെട്ട കാര്യങ്ങളിൽ പ്രത്യേകിച്ചും അഭിപ്രായങ്ങൾ തുറന്ന് പറയാറുണ്ട്. സിനിമയുമായി ബന്ധ​പ്പെട്ട എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചൊരു കോർപറേഷന്റെ കീഴിൽ കൊണ്ടുവരാൻ ശ്രമം നടന്നു. ഭയങ്കരമായ അബദ്ധമാണ് ആ ചെയ്യുന്നത്. ഇക്കാര്യം ഞാൻ പല അഭിമുഖങ്ങളിലും പറഞ്ഞു. സിനിമാ മേഖലയിൽ ജീവിതം നയിക്കുന്ന ഒരാളെന്ന നിലയിൽ ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തണം എന്നത് കൊണ്ടാണിത്. എന്നാൽ, ഇതിന്റെ ഫലമായി എന്നെകുറിച്ച് അവർ പറയുന്നത് 'അടൂർ നമ്മുടെ ശത്രുവാണ്, അയാളെ സൂക്ഷിച്ചോണം' എന്നാണ് -അടൂർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentAdoor Gopalakrishnan
News Summary - Central government sees me as an enemy -says Adoor Gopalakrishnan
Next Story