തിരുവനന്തപുരം: കേന്ദ്രത്തിന്റെ അവഗണനക്കും പ്രതികാര സമീപനത്തിനുമെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും അണിനിരക്കുന്ന ഡൽഹി പ്രക്ഷോഭം ഫെബ്രുവരി എട്ടിന്. രാവിലെ 11 ന് ജന്തർമന്തറിലാണ് സമരം. ചൊവ്വാഴ്ച ചേർന്ന എൽ.ഡി.എഫ് യോഗത്തിലാണ് തീരുമാനം. കേരള ഹൗസിന് മുന്നിൽനിന്ന് ജാഥയായി പുറപ്പെട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജന്തർമന്തറിൽ എത്തുക. ഇടത് എം.എൽ.എമാരും എം.പിമാരും സമരത്തിൽ അണിനിരക്കുമെന്നും കേരളത്തിന്റെ പൊതുവിഷയം എന്നനിലയിൽ യു.ഡി.എഫ് എം.പിമാരും എം.എൽ.എമാരും പങ്കാളികളാകണമെന്നാണ് അഭ്യർഥനയെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫ് പങ്കാളിത്തം ഉറപ്പവരുത്തുന്നതിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിതന്നെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. യു.ഡി.എഫിൽ ആലോചിച്ച് അഭിപ്രായം അറിയിക്കാമെന്നാണ് പ്രതിപക്ഷ നേതാവ് അറിയിച്ചത്. യു.ഡി.എഫ് പങ്കാളിത്തം പ്രതീക്ഷിക്കുമ്പോഴും സമര തീയതിയടക്കം നിശ്ചയിച്ച് പ്രചാരണം തുടരാനാണ് ഇടതുമുന്നണി തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.