ന്യുഡൽഹി: കീഴാറ്റൂർ ബൈപ്പാസ് സംബന്ധിച്ച വസ്തുതകൾ പഠിച്ച ശേഷം വിഷയത്തിൽ ഗൗരവപൂർവം ഇടപെടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹർഷവർദ്ധൻ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേരെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി നിവേദക സംഘത്തിനാണ് ഉറപ്പു മന്ത്രി നൽകിയത്.
250 ഏക്കർ പാടം നികത്തുമ്പോഴുള്ള പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠനം നടത്തണമെന്ന് ബി.ജെ.പി നേതൃത്വം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. മണ്ണ് മാഫിയക്കും കരാറുകാർക്കും വേണ്ടിയാണ് സി.പി.എം കൂട്ട് നിൽക്കുന്നത്. മുഴുവൻ കർഷകരും ഭുമി വിട്ടു നൽകാൻ സമ്മതിച്ചാൽ പോലും പാടം നികത്താൻ അനുവദിക്കരുതെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.