ന്യൂഡൽഹി: കോഴിക്കോട്ടുനിന്ന് പാലക്കാട് വഴി കോയമ്പത്തൂരിലേക്ക് പുതിയ ഗ്രീൻ ഫീൽഡ് പാത നിർമിക്കുന്നതു സംബന്ധിച്ച് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയിൽനിന്ന് ഉറപ്പ് ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സംസ്ഥാന സർക്കാറിൽനിന്ന് പദ്ധതി നിർദേശം ലഭിച്ചാൽ അനുകൂല തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞതായി മുരളീധരൻ അറിയിച്ചു.
വനഭൂമി ഏറ്റെടുക്കാതെ മൈസൂരിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ബദൽ പാതക്കും സന്നദ്ധത അറിയിച്ചിട്ടുണ്ട്. കന്യാകുമാരി-മുംബൈ ദേശീയ പാതയുടെയും തലശ്ശേരി-മാഹി-വടകര ബൈപാസുകളുടെയും കോഴിക്കോട് ബൈപാസിെൻറയും പണി വേഗത്തിലാക്കും. തിരുവനന്തപുരം ദേശീയപാതയിൽ കോവളം കാഞ്ഞിരംകുളം പഞ്ചായത്തിലെ പ്ലാവില ജംഗ്ഷനിൽ കഴിവൂർ-താഴംകാട് റോഡിനെ ബന്ധിപ്പിക്കുന്ന മേൽപാലം അനുവദിക്കും.
മലബാർ ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികൾക്കൊപ്പമാണ് മന്ത്രി വി. മുരളീധരൻ നിതിൻ ഗഡ്കരിയെ കണ്ടത്. പ്രസിഡൻറ് ഹസീബ് അഹമ്മദ്, വൈസ് പ്രസിഡൻറ് നിത്യാനന്ദ് കാമത്ത്, സെക്രട്ടറി മഹബൂബ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, കോഴിക്കോട് കോർപറേഷൻ കൗൺസിലർ നവ്യ ഹരിദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.