മാനന്തവാടി: കേരള-- കർണാടക അതിർത്തിയായ ബാവലി ചെക്ക് പോസ്റ്റിൽ കോവിഡ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് പരിശോധന വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കർണാടക ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കെത്താൻ വൈകുന്നതാണ് പ്രതിസന്ധിക്കിടയാക്കുന്നത്.
പുലർച്ചെ മുതൽ ചെക്ക്പോസ്റ്റിലെത്തുന്ന യാത്രക്കാർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്നതിനാൽ വാഹനങ്ങളുടെ നീണ്ടനിരയാണ് പലപ്പോഴും കാണാൻ കഴിയുന്നത്. രാവിലെ പച്ചക്കറിയും മറ്റും എടുക്കാൻ പോകുന്നവർക്ക് വൈകീട്ട് ആറു മണിക്ക് യാത്രാനിരോധനത്തിന് മുമ്പേ തിരിച്ചെത്താൻപോലും പറ്റാത്ത അവസ്ഥയാണുള്ളത്.
കേരളത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞിട്ടും കർണാടക ബസുകൾ കേരളത്തിലേക്ക് സർവിസ് ആരംഭിച്ചിട്ടും ആർ.ടി.പി.സി.ആർ ഇപ്പോഴും നിർബന്ധമാക്കുന്നതിൽ ദുരൂഹത ഉണ്ടെന്നാണ് സ്ഥിരം യാത്രക്കാരുടെ ആരോപണം.
ഈ വിഷയത്തിൽ കേരളസർക്കാർ ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.