പന്തളം: പന്തളം നഗരസഭയിൽ ബി.ജെ.പിയെ പിന്തുണച്ച സ്വതന്ത്ര അംഗവും ആരോഗ്യ സ്ഥിരം സമിതി ചെയർമാനുമായ അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ സി.പി.എമ്മിനോടൊപ്പം ചേർന്നു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ കൗൺസിൽ യോഗം ആരംഭിച്ച ഉടൻ പ്രതിപക്ഷ ബഹളം തുടങ്ങുകയും കൗൺസിൽ ബഹിഷ്കരിച്ച് എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ കവാടത്തിൽ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയും ചെയ്തു.
തൊട്ടുപിന്നാലെ കൗൺസിൽ പങ്കെടുക്കുകയായിരുന്ന സ്ഥിരം സമിതി ചെയർമാൻ അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ കമ്മിറ്റി ബഹിഷ്കരിച്ച് എൽ.ഡി.എഫ് സമരത്തിന് പിന്തുണയുമായി എത്തുകയും എൽ.ഡി.എഫിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സ്വതന്ത്രൻ കൂറ് മാറിയതോടെ പ്രതിപക്ഷ സമരത്തിന് ആവേശമായി. അഡ്വ. രാധാകൃഷ്ണനെ സ്വീകരിച്ച് എൽ.ഡി.എഫ് പ്രവർത്തകരും കൗൺസിലർമാരും ടൗണിൽ പ്രകടനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.