തൃശൂര്‍: മാധ്യമമേഖല മുമ്പൊന്നുമില്ലാത്ത വിധം വെല്ലുവിളി നേരിടുന്നതായി മന്ത്രി എ.സി. മൊയ്തീന്. കോര്‍പറേറ്റുകള്‍ മുഖ്യധാരാ മാധ്യമങ്ങളെ കൈയടിക്കയതാണ് കാരണം. പല സ്ഥാപനങ്ങളും പൂട്ടി. പലതിലും ശമ്പളം കൃത്യമായി കൊടുക്കുന്നില്ല. തൊഴില്‍ ആനുകൂല്യങ്ങള്‍ ഇല്ലാതാകുകയാണ്. ഈ സാഹചര്യത്തില്‍ ഇതര തൊഴിലാളികളോടൊപ്പം മാധ്യമ പ്രവർത്തകരും അണിചേരണമെന്ന് മന്ത്രി നിർദേശിച്ചു.ഡിസംബർ 14, 15 തീയതികളിൽ തൃശൂരിൽ നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂനിയൻ 55ാം സംസ്ഥാന സമ്മേളനത്തിെൻറ സ്വാഗതസംഘം രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉടമകള്‍ ധനകേന്ദ്രീകരണം നടത്തുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ പരമാവധി കഷ്ടത്തിലാക്കുകയാണ്. തങ്ങളുടെ തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്കൊപ്പം പൊതുസമൂഹവും തൊഴിലാളിവര്‍ഗം പൊതുവേയും നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് കെ. രാജന്, തേറമ്പില്‍ രാമകൃഷ്ണന്, പി.ആര്.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. സുലഭ, കൗണ്‍സിലര്‍ എം.എസ്. സമ്പൂര്‍ണ, യൂനിയന്‍ നിയുക്ത ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷ്, ജില്ല സെക്രട്ടറി എം.വി. വിനീത എന്നിവര്‍ സംസാരിച്ചു. ജില്ല പ്രസിഡൻറ് കെ. പ്രഭാത് സ്വാഗതവും വൈസ് പ്രസിഡൻറ് മുകേഷ്ലാല്‍ നന്ദിയും പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യരക്ഷാധികാരികളായി 501 അംഗ കമ്മിറ്റി രൂപവത്കരിച്ചു. ചെയര്‍മാനായി മന്ത്രി വി.എസ്. സുനില്‍കുമാറിനെയും വര്‍ക്കിങ് ചെയര്‍മാനായി കെ. പ്രഭാതിനെയും ജനറല്‍ കണ്‍വീനറായി എം.വി. വിനീതയെയും തെരഞ്ഞെടുത്തു. 22 ഉപസമിതികളും രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.