കോട്ടയം: യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കമിട്ടു. ബുധനാഴ്ച രാവിലെ പിതാവ് ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളിയിലെ കല്ലറയിൽ പ്രാർഥിച്ച ശേഷമായിരുന്നു പ്രചാരണത്തുടക്കം. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ സ്ഥാനാർഥി സന്ദർശിച്ചു.
മുതിർന്ന പാർട്ടി പ്രവർത്തകരെ കണ്ട് അനുഗ്രഹം വാങ്ങി. വൈകീട്ട് പുതുപ്പള്ളിയിലും അകലകുന്നത്തും നടന്ന കോൺഗ്രസ് മണ്ഡലം സമ്മേളനങ്ങളിൽ പങ്കെടുത്തു. ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റിയുടെ (സി.എസ്.ഡി.എസ്) വാഴൂർ നെടുമാവിലെ സംസ്ഥാന കമ്മിറ്റി ഓഫിസ് സന്ദർശിച്ചു. അംബേദ്കർ പ്രതിമയിൽ പുഷ്പ്പാർച്ചനയും നടത്തി. സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷിന്റെ നേതൃത്വത്തിൽ സ്ഥാനാർഥിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.