പന്തളം: വ്യാഴാഴ്ച രാത്രിയിൽ പന്തളത്ത് പ്രകടനത്തിനിടെ കല്ലേറിൽ തലക്ക് ഗുരുതര പരിക്കേറ്റ് മരിച്ച ശബരിമല കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താെൻറ മൃതദേഹം വ ൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച് ചറിയിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെ ശബരിമല കർമസമിതി പ്രവർത്തകരും ബന്ധ ുക്കളും ചേർന്ന് ഏറ്റുവാങ്ങി പന്തളത്തെത്തിച്ചു.
തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രത്തിനു സമീപത്തുനിന്ന് വിലാപയാത്രയായിട്ടാണ് വീട്ടിലെത്തിച്ചത്. സ്ത്രീകളുൾപ്പെടെ ഒേട്ടറെപ്പേർ ശരണംവിളിച്ച് പെങ്കടുത്തു. അവിടെ വിവിധ സംഘടന നേതാക്കളും ഭക്തരും അന്ത്യോപചാരമർപ്പിച്ചു. ചെറുമകൻ നാലുവയസ്സുകാരൻ മാധവൻകുട്ടി ചിതക്ക് തീകൊളുത്തി. തുടർന്ന് അനുശോചനയോഗം നടത്തി.
ശബരിമല കർമസമിതി വർക്കിങ് ചെയർപേഴ്സൻ കെ.പി. ശശികല, ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാധാകൃഷ്ണൻ, ശബരിമല കർമസമിതി സംസ്ഥാന സംയോജകൻ കെ. കൃഷ്ണൻകുട്ടി, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് പി.പി. മുകുന്ദൻ, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു, തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
ഇത് ഒരു ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളതെന്നാണ് അറിയുന്നത്. കെട്ടിടത്തിെൻറ മുകളിൽ നിന്ന് രണ്ട് പേർ ഇവരെ കൊല്ലടാ എന്ന് ആക്രോശിച്ച് പറയുന്നതായും പൊലീസ് റിപ്പോർട്ടിലുണ്ട്. പ്രതികളുടെ രാഷ്ട്രീയബന്ധത്തെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.