ഗുരുവായൂർ: അപ്രതീക്ഷിതമായ ലോങ് വിസിലിൽ ജീവിതത്തിെൻറ കളിക്കളം വിട്ടകന്ന ചന്ദ്രെൻറ അന്ത്യയാത്ര തനിക്ക് പ്രിയങ്കരമായ വെള്ള േജഴ്സിയണിഞ്ഞ്. ഫുട്ബാളിെൻറ ആവേശം തുടികൊട്ടി നിന്നിരുന്ന നെഞ്ചിലേക്ക് പ്രിയ േജഴ്സി ചേർത്തുവെക്കാൻ മഹാമാരി തീർത്ത വിലക്കുകളൊന്നും ചന്ദ്രെൻറ പ്രിയ ശിഷ്യർക്ക് തടസ്സമായില്ല.
പ്രായം 52 ആയിട്ടും ഫുട്ബാളിനെ ഒരു യുവാവിനെപോൽ പ്രണയിക്കുകയും ദിവസവും മുടങ്ങാതെ കളിക്കാനിറങ്ങുകയും ചെയ്തിരുന്ന തിരുവെങ്കിടം മുറിയാക്കൽ ചന്ദ്രൻ തിങ്കളാഴ്ചയാണ് ചാവക്കാട് സ്കൂൾ ഗ്രൗണ്ടിൽനിന്ന് കളി കഴിഞ്ഞ് സൈക്കിളിൽ മടങ്ങുന്നതിനിടെ കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള സംസ്കാര ചടങ്ങുകൾക്കിടെ ചന്ദ്രൻ ഫുട്ബാളിെൻറ ബാലപാഠങ്ങൾ അഭ്യസിപ്പിച്ച നിക്സൻ ഗുരുവായൂർ, രാജേഷ് പാലിയത്ത്, മിഗ്നേഷ് മോഹൻ, മനോജ് കുമാർ എന്നിവർ ചേർന്നാണ് ചന്ദ്രെൻറ ഏറ്റവും പ്രിയപ്പെട്ട വെള്ള േജഴ്സി പുതപ്പിച്ചത്.
പ്രാദേശിക ഫുട്ബാൾ മത്സരങ്ങളിൽ നിറഞ്ഞുനിന്നിരുന്നതിന് പുറമെ ശ്രീകൃഷ്ണ സ്കൂളിലെയും ചാവക്കാട് ഗവ. സ്കൂളിെൻറയും മൈതാനങ്ങളിൽ നിരവധി പേരുടെ ഫുട്ബാൾ പരിശീലകൻ കൂടിയായിരുന്നു ചന്ദ്രൻ. ഗുരുവായൂർ സ്പോർട്സ് അക്കാദമിയിലെ പരിശീലനത്തിനും സജീവമായിരുന്നു.
തിരുവെങ്കിടം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന അനുശോചന യോഗത്തിൽ പ്രഭാകരൻ മണ്ണൂർ അധ്യക്ഷത വഹിച്ചു. ജില്ല ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് സി. സുമേഷ് അനുസ്മരണ പ്രഭാഷണം നടത്തി. കൗൺസിലർമാരായ വി.കെ. സുജിത്, ദേവിക ദിലീപ്, ബ്രദേഴ്സ് ക്ലബ് സെക്രട്ടറി രവി കാഞ്ഞുള്ളി, ആർ. ജയകുമാർ, അശ്വിൻ കണ്ണോത്ത്, ഫ്രാങ്കോ, മധു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.