നിയമസഭാ വെബ്സൈറ്റിൽ ചാണ്ടി ഉമ്മൻ `കേരള കോണ്‍ഗ്രസുകാര​ൻ'!

ഉമ്മൻ ചാണ്ടിയുടെ പിൻതുടർച്ചക്കാരനായി പുതുപ്പള്ളിയില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാർഥി ജയിച്ചുവന്ന ചാണ്ടി ഉമ്മൻ നിയമസഭാ വെബ്സൈറ്റിൽ കേരള കോണ്‍ഗ്രസുകാരൻ. www.niyamasabha.nic.in എന്ന പുതിയ ഡൈനാമിക് വെബ്‌സൈറ്റിലാണ് തെറ്റ് കടന്നുകൂടിയത്.

സഭാംഗങ്ങളെ കുറിച്ചുള്ള പ്രൊഫൈല്‍ ബോക്‌സില്‍ ചാണ്ടി ഉമ്മന്റെ പാര്‍ട്ടി `കേരള കോണ്‍ഗ്രസ്' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 11-നു നിയമസഭാംഗമായി ചുമതലയേറ്റെന്ന വിവരം രേഖപ്പെടുത്തിയിട്ടുള്ള സൈറ്റില്‍ എം.എല്‍.എ.യെപ്പറ്റിയുള്ള കൂടുതല്‍വിവരങ്ങളൊന്നും കാണാനില്ല. 



Tags:    
News Summary - Chandy Oommen ``Kerala Congressman'' on the assembly website

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.