പത്തനംതിട്ട: ചാണ്ടി ഉമ്മൻ എം.എൽ.എ വീണ്ടും ശബരിമല ദർശനം നടത്തി. രണ്ടാംതവണയാണ് ശബരിമല ദർശനത്തിന് ചാണ്ടി ഉമ്മൻ എത്തുന്നത്. 2022ലും അദ്ദേഹം ദർശനം നടത്തിയിരുന്നു. കഴിഞ്ഞ തവണ എത്തിയപ്പോൾ ആരും അറിഞ്ഞിരുന്നില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
ഇത്തവണ എങ്ങനെയോ മാധ്യമങ്ങൾ അറിഞ്ഞുവെന്ന് ചാണ്ടി ഉമ്മൻ. എന്തായിരുന്നു പ്രാർത്ഥനയെന്ന ചോദ്യത്തിന്, പറഞ്ഞാൽ അത്, വളച്ചൊടിക്കനല്ലോയെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
വയനാട് ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പം ഇന്നലെ രാത്രി എട്ടിനാണ് സന്നിധാനത്ത് എത്തിയത്. ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ മാലയിട്ടു വ്രതം തുടങ്ങിയിരുന്നു.
പതിനെട്ടാംപടി കയറി മറ്റുള്ള തീർത്ഥാടകർക്ക് ഒപ്പം ക്യു നിന്നു സോപാനത്ത് എത്തിയപ്പോഴാണ് അവിടെനിന്ന പൊലീസുകാർ ചാണ്ടി ഉമ്മനെ തിരിച്ചറിഞ്ഞത്. തനിക്ക് പ്രത്യേക പരിഗണന ഒന്നും വേണ്ടന്നു പറഞ്ഞ് തൊഴുത് നീങ്ങി. മാളികപ്പുറത്ത് എത്തിയപ്പോൾ മറ്റു തീർഥാടകർക്ക് ഒപ്പം നിന്ന് സെൽഫിയും എടുത്താണ് പുതുപ്പള്ളി എം.എൽ.എ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.