ചെയ്യാത്ത കുറ്റത്തിന് യുവാവ് തീഹാർ ജയിലിൽ കഴിഞ്ഞത് 35 ദിവസം, ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തൽ

ഇടുക്കി: ചെയ്യാത്ത കുറ്റത്തിന് യുവാവ് തീഹാർ ജയിലിൽ കഴിഞ്ഞത് 35 ദിവസം. സമൂഹ മാധ്യമത്തിൽ വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡൽഹി സ്വദേശിയായ യുവതിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചെന്ന കേസിലാണ് നെടുങ്കണ്ടം സ്വദേശിയായ ഷമീമിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ഡൽഹി സ്വദേശിയായ യുവതിയുടെ അശ്ലീല വിഡിയോ പ്രദർശിപ്പിക്കാതിരിക്കാൻ 30 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു ഷമീമിനെതിരായ കേസ്. യുവാവിന്റെ കൈവശമുള്ള ഫോണിന്റെ ഐ.പി അഡ്രസ് ഉപയോഗിച്ച് മറ്റൊരാൾ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു. നേരത്തെ യുവതിയുടെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതിന്റെ പേരിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിലായിരുന്നു. ഡൽഹി സ്വദേശിയായ മാനവ് വിഹരിയാണ് വിഡിയോ പ്രചരിപ്പിച്ചത്.

എന്നാൽ ഷമീമിന് മാനവുമായി ഒരു ബന്ധവുമില്ലെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. അതേസമയം ഷമീമിന്റെ ഐ.പി അഡ്രസ്സ് ഉപയോഗിച്ച് യുവതിക്ക് സന്ദേശം അയച്ചതാരാണെന്ന് കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിൽ കേസിൽനിന്ന് ഷമീമിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഡൽഹി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. 

Tags:    
News Summary - Innocent man jailed 35 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.