കേന്ദ്ര സർക്കാറിനുകീഴിൽ പട്നയിലുള്ള നാഷനൽ ഇൻലാൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്യൂട്ട് ജനുവരിയിലാരംഭിക്കുന്ന ഇൻലാൻഡ് വെസ്സൽ ജനറൽ പർപ്പസ് റേറ്റിങ് ട്രെയിനിങ് റസിഡൻഷ്യൽ കോഴ്സിലേക്ക് പത്ത് പാസായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉള്ളവരായിരിക്കണം. കണ്ണട ഉപയോഗിക്കാതെ നല്ല കാഴ്ചശക്തി (6/6) വേണം. വൈകല്യങ്ങൾ പാടില്ല. പ്രായപരിധി 18-25 വയസ്സ്.
ജി.പി റേറ്റിങ് കോഴ്സ് പ്രവേശനത്തിന് നിർദിഷ്ട ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോറവും വിശദ മാർഗനിർദേശവും www.nini.eud.in-ൽ. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം The Prinicipal, National Inland Navigation Institute,Gaight, Patna 800007 എന്ന വിലാസത്തിൽ ഡിസംബർ 23 നകം ലഭിക്കണം. iinfo@nini.edu.in എന്ന ഇ-മെയിലിലും അപേക്ഷ അയക്കാം.
കോഴ്സ് കാലാവധി മൂന്നര മാസം. കോഴ്സ് ഫീസ് 35,200 രൂപ. ഡിസംബർ 29ന് ടെസ്റ്റും ഇന്റർവ്യൂവും നടത്തി തിരഞ്ഞെടുക്കും.യൂനിഫോം, ഹോസ്റ്റൽ,മെസ് ചാർജ് അടക്കമാണ് കോഴ്സ് ഫീസായി ഈടാക്കുന്നത്. സീറ്റുകളിൽ 15 ശതമാനം പട്ടികജാതിക്കാർക്കും 7.5 ശതമാനം പട്ടികവർഗക്കാർക്കും 27 ശതമാനം ഒ.ബി.സിക്കാർക്കും 10 ശതമാനം ഇ.ഡബ്ല്യു.എസ് വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.
(അന്വേഷണങ്ങൾക്ക് മൊബൈൽ ഫോൺ: 9229024800) പഠന പരിശീലനങ്ങൾ പൂർത്തിയാക്കുന്നവർക്ക് ഇൻലാൻഡ് വെസ്സലുകളിൽ സെയിലർ മുതലായ തസ്തികകളിൽ ജോലി നേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.