ചങ്ങനാശ്ശേരി: കോവിഡ് മഹാമാരി കച്ചവടം നഷ്ടത്തിലാക്കിയപ്പോള്‍ ജീവിത വരുമാനത്തിനായി വഴിയോര പച്ചക്കറി കച്ചവടം നടത്തി കുടുംബം സംരക്ഷിച്ചുപോന്ന ജിേൻറാ ജോസിെൻറയും ഭാര്യാപിതാവ് വര്‍ഗീസ് മത്തായിയുടെയും മരണം ഇല്ലാതാക്കിയത് കുടംബത്തിെൻറ നെടുംതൂണുകളെയാണ്.
കറുകച്ചാലില്‍ പുതിയ കട അടുത്തയാഴ്ച ആരംഭിക്കാനിരിക്കുകയായിരുന്നു ജിേൻറാ. കൂടാതെ 15 വര്‍ഷത്തിനുശേഷം കുടുംബത്തിലേക്കെത്തുന്ന പൊന്നോമനയെയും സ്വീകരിക്കാനുള്ള സന്തോഷത്തിലായിരുന്നു ജിേൻറായും ഭാര്യ ജോജിയും. ഇതിനിടയിലാണ് വാഹനാപകടത്തില്‍ വിധി ജിേൻറായെ തട്ടിയെടുത്തത്.
ഭര്‍ത്താവിനെയും പിതാവിനെയും ഒരുപോലെ നഷ്ടപ്പെട്ട ജോജിയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍ ദുഃഖത്തിലാണ്. ചങ്ങനാശ്ശേരി മുനിസിപ്പല്‍ അര്‍ക്കേഡില്‍ 20 വര്‍ഷമായി പച്ചക്കറി വ്യാപാരം നടത്തുകയായിരുന്നു ഇവര്‍. കൊവിഡ് 19 മൂലമുണ്ടായ ലോക്ഡൗണിനെ തുടര്‍ന്ന് വ്യാപാരം നഷ്ടത്തിലാകുകയും ഉപഭോക്താക്താക്കള്‍ കുറയുകയും ചെയ്തു.
കച്ചവടത്തെ ഇത് പ്രതികൂലമായി ബാധിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് കട കൈമാറി. പിന്നീട്, ഉപജീവനത്തിനായി ജിേൻറായും വര്‍ഗീസും ചേര്‍ന്ന് വഴിയോരക്കച്ചവടം ആരംഭിച്ചു. ശനിയാഴ്ച രാത്രി കച്ചവടശേഷം ജിേൻറായും വര്‍ഗീസും വീട്ടിലേക്ക് പോകവെയാണ് അപകടം ദുരന്തമായി എത്തിയത്.
ചങ്ങനാശ്ശേരി: വിദേശത്തുനിന്ന് ഉന്നത പഠനത്തിനായ് മകനെ നാട്ടിലേക്ക് അയച്ച ജോണിക്കും മറിയാമ്മക്കും തീരാദുഃഖം നല്കി ജെറിയുടെ യാത്ര കുടുംബത്തിന് നൊമ്പരമായി. യാത്രാദുരിതം ഒഴിവാക്കുന്നതിനായി സമീപകാലത്ത് വാങ്ങിക്കൊടുത്ത ബൈക്ക് മകെൻറ ജീവന് കവരുമെന്ന് കരുതിയില്ല വിദേശത്തുള്ള മാതാപിതാക്കള്‍.
കുടുംബത്തിെൻറ ഏക പ്രതീക്ഷയും സ്വപ്നങ്ങളും ബാക്കിയാക്കിയാണ് ജെറി യാത്രയായത്. ചക്കാലയ്ക്കല്‍ കുടുംബത്തിലെ രണ്ട് ആണ്മക്കളില് മൂത്തയാളായിരുന്ന ജെറി അടുത്ത ആഴ്ച തെൻറ വിസ പുതുക്കുന്നതിനായി മാതാപിതാക്കളുടെ അടുത്തേക്ക് പോകാനിരിക്കെയാണ് അപകടം ഉണ്ടായത്.
ഖത്തറിലെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഹയര്‍ സെക്കന്‍ഡറിക്ക് മാന്നാനം കെ.ഇ. സ്കൂളില്‍ പഠനം പൂര്‍ത്തിയാക്കി ഡിഗ്രിക്ക് എറണാകുളം രാജഗിരി കോളജില്‍ മൂന്നാംവര്‍ഷ ബികോം വിദ്യാർഥിയായിരുന്നു. ജെറി വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. സഹോദരന് ജോയല്‍ കാവാലത്തുള്ള അമ്മവീട്ടിലായിരുന്നു താമസിച്ചത്.
ജെറിയുടെ സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ചങ്ങനാശ്ശേരി പാറേല്‍പള്ളി സെമിത്തേരിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.