തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സ്വാമിക്കെതിരെ ബലാത്സംഗത്തിനും പെൺകുട്ടിക്കും സുഹൃത്ത് അയ്യപ്പദാസിനുമെതിരെ ജനനേന്ദ്രിയം മുറിച്ചതിനുമായി രണ്ട് കേസാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത്.
ഇതിൽ സ്വാമിക്കെതിരായ കേസിലാണ് ബലാത്സംഗ കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചത്. ലൈംഗിക പീഡനത്തിനിടെയാണ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
തിരുവനന്തപുരം പേട്ടയിൽ 2017 മേയ് 19ന് പുലർച്ചെയാണ് സ്വാമി ഗംഗേശാനന്ദയെ ജനനേന്ദ്രിയം മുറിച്ച നിലയിൽ കണ്ടെത്തിയത്. പൂജക്കായി എത്തിയ വീട്ടിലെ 23കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ജനനേന്ദ്രിയം മുറിച്ചതെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. പിന്നീട് ഹൈകോടതിയലടക്കം ഈ മൊഴി പെൺകുട്ടിയും മാതാപിതാക്കളും തിരുത്തി.
ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടില്ലന്നും സ്വാമിയുടെ മുൻ അനുയായിയും തന്‍റെ സുഹൃത്തുമായ അയ്യപ്പദാസിന്‍റെ പ്രേരണ പ്രകാരം താൻ ജനനേന്ദ്രിയം മുറിച്ചതാണെന്നുമായിരുന്നു പുതിയ മൊഴി. പരാതിക്കാരി മൊഴി തിരുത്തിയെങ്കിലും കേസിനെ ബാധിക്കില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.