ചാവക്കാട്: കുവൈത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ തൃശൂർ ചാവക്കാട് സ്വദേശിയെ കാണാനില്ലെന്ന് ബന്ധുക്കൾ. തെക്കൻ പാലയൂരിൽ താമസിച്ചിരുന്ന ബിനോയ് തോമസിനെയാണ് (44) കാണാതാത്. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി. അബ്ദുൽ ഖാദറാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മാസം ആറിനാണ് ബിനോയ് തോമസിന് വിസ ഇഷ്യു ചെയ്തത്. നാല് ദിവസം മുമ്പാണ് ബിനോയ് കുവൈത്തിലെത്തിയത്. തീപിടിത്തം നടന്ന ഫ്ലാറ്റിലാണ് ബിനോയ് തോമസിന്‍റെ താമസമെന്നാണ് സംശയിക്കുന്നത്. തീപിടിത്തം നടന്ന ദിവസം പുലർച്ചെ രണ്ട് വരെ ബിനോയ് ഓൺലൈനിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.