തിരുവനന്തപുരം: കെ.എസ്.ഇ.ബി ഉപഭോക്താക്കള്‍ തട്ടിപ്പിനിരയാകുന്ന സാഹചര്യത്തില്‍ ഡേറ്റ സുരക്ഷ ഉറപ്പുവരുത്താന്‍ ക്വിക്ക് പേ സംവിധാനം വഴി പണം അടയ്ക്കുന്നതിന് പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെടുത്തി. വെബ്സൈറ്റിലെയും മൊബൈല്‍ ആപ്ലിക്കേഷനിലെയും ക്വിക്ക് പേ സംവിധാനം വഴി പണം അടയ്ക്കുന്നതിനും ബില്‍ കാണുന്നതിനും ഇനി 13 അക്ക കണ്‍സ്യൂമര്‍ നമ്പറും കെ.എസ്.ഇ.ബിയില്‍ രജിസ്റ്റര്‍ ചെയ്തതും എസ്.എം.എസ് ലഭിക്കുന്നതുമായ മൊബൈല്‍ നമ്പറും നൽകണം. ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഉപഭോക്താക്കള്‍ക്ക് wss.kseb.in-ല്‍ അനായാസം രജിസ്റ്റര്‍ ചെയ്യാനാകും. 30 കണ്‍സ്യൂമര്‍ നമ്പറുകള്‍ വരെ ഒരു ഫോണ്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.