കൊച്ചി: കാര്‍ അപകടത്തില്‍ മുന്മിസ് കേരളയും റണ്ണര്‍അപ്പും ഉള്‍പ്പടെ മൂന്ന് പേര് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പോലീസ് പരിശോധന നടത്തി. മുന്മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍(25), മിസ് കേരള മന് റണ്ണറപ്പ് തൃശൂര്‍ സ്വദേശിനി അഞ്ജന ഷാജന്(24) പരിക്കേറ്റ് ചികിത്സയിലിരുന്ന തൃശൂര്‍ സ്വദേശി കെ.എ. ആഷിഖ്(25) എന്നിവരാണ് മരിച്ചത്.
ഇവർ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലാണ് പരിശോധന നടത്തുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരിശോധിക്കുന്നത്. ഹോട്ടലിൽ ഡി.ജെ പാര്‍ട്ടി കഴിഞ്ഞ് പോകുമ്പോഴായിരുന്നു അപകടം.
സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാള സ്വദേശി അബ്ദുള്‍ റഹ്മാനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയില്‍ അബ്ദുള്‍റഹ്മാന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയതിനും മനപൂര്‍വമല്ലാത്ത നരഹത്യക്കുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
നവംബര്‍ ഒന്നിന് പാലാരിവട്ടത്തെ ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്പില് വച്ചായിരുന്നു അപകടം. പാര്‍ട്ടി കഴിഞ്ഞ അഞ്ജനയുടെ തൃശൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.
ഒക്ടോബര്‍ 28ന് രാത്രി വൈകിയും മദ്യം വിറ്റതിന് ഈ ഹോട്ടൽ നേരത്തേ എക്സൈസ് ഹോട്ടൽ പൂട്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.