കൊല്ലത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം യു.ഡി.എഫിനോട് ആലോചിച്ച്​ -ചെന്നിത്തല

കണ്ണൂർ: കൊല്ലത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം യു.ഡി.എഫിനോട് ആലോചിച്ചെന്ന് പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ആർ .എസ്.പിയുടെ നിലപാടിൽ തെറ്റില്ല. ആർ.എസ്.പിയുടെ സീറ്റാണ് കൊല്ലം. പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്താനുള്ള ശ്രമം വില പ്പോകില്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തെറ്റില്ലന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

പി.സി ജോർജ് യു.ഡി.എഫിലേക്ക് വരാൻ അപേക്ഷ നൽകിയിട്ടില്ല. കോൺഗ്രസുമായി സഹകരിപ്പിക്കണമെന്നാണ് കത്തിലുള്ളത്. ഇക്കാര്യം കെ.പി.സി.സി പ്രസിഡൻറാണ് തീരുമാനിക്കണ്ടതെന്നും ചെന്നിത്തല അറിയിച്ചു.

Tags:    
News Summary - chennithala about kollam candidate selection-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.