തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി രഹസ്യധാരണ രാഹുല്‍ ഗാന്ധി തുറന്നുകാട്ടിയതിലെ രോഷമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ നിഴലിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിക്കെതിരെ തരംതാണ ഭാഷയിലാണ് സി.പി.എം പ്രസ്താവന. ലാവലിന്‍ അഴിമതിക്കേസില്‍ പ്രതിയായിരുന്ന പിണറായി വിജയനെ മുഖ്യമന്ത്രിക്കസേരയിലിരുത്തിയാണ് രാഹുലിനെപ്പറ്റി സി.പി.എം പറയുന്നത്. ലാവലിന്‍ കേസ് അവസാനിച്ചിട്ടില്ല.
27ാം തവണയാണ് കേസ് സി.ബി.ഐ ആവശ്യപ്രകാരം സുപ്രീംകോടതി മാറ്റിവെച്ചത്. ഇത് ബി.ജെ.പി- സി.പി.എം ഒത്തുകളിയാണ്. കോണ്‍ഗ്രസിെൻറ സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് അമിത ഉത്സാഹം കാട്ടുന്ന കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തിലെ അന്വേഷണം മന്ദഗതിയിലാക്കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിൽ എന്താണ് തെറ്റ്. മെല്ലപ്പോക്കിന് കാരണം എല്ലാവര്‍ക്കുമറിയാമെന്നാണ് രാഹുല്‍ പറഞ്ഞത്. സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് തുറന്നു പറയുമ്പോള്‍ സി.പി.എമ്മിന് രോഷമുണ്ടാകുന്നത് സ്വാഭാവികമാണ് -ചെന്നിത്തല പറഞ്ഞു.
സി.പി.എം കൊടിപിടിച്ചാല്‍ മുഖ്യമന്ത്രി കസേരയിലിരുന്നും സ്വര്‍ണക്കടത്ത് നടത്താമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതും വസ്തുതയാണ്. കേന്ദ്ര സര്‍ക്കാറിനെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിട്ടില്ലെന്ന് പറയുന്ന സി.പി.എം സഹജമായ നുണ വ്യവസായം തുടരുകയാണ്. രാഹുലിെൻറ വയനാട്ടിലെ ട്രാക്ടര്‍ റാലിയെ വിമര്‍ശിക്കുമ്പോള്‍ ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേഭാഷ വന്നത് പുതിയ കൂട്ടുകെട്ടിെൻറ ഫലമാണെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.