ചെങ്ങന്നൂർ: എ.കെ ആൻറണിക്കല്ല പിണറിയിക്കാണ് സ്ഥലജല വിഭ്രാന്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നരേന്ദ്ര മോദിയോടുള്ള ഭയം കൊണ്ട് പിണറായി വിനീത വിധേയനായിരിക്കുന്നു. കോടിയേരി ബി.ജെ.പിയുടെ പി.ആർ.ഒ ആണ്. മാർക്സിസ്റ്റ് പാർട്ടിയുടെ ബി.ജെ.പി ബാന്ധവം പരസ്യമായ രഹസ്യമാണെന്നും ചെന്നിത്തല പറഞ്ഞു. ചെങ്ങന്നൂരിൽ നിന്ന് ബി.ജെ.പിയുടെ തകർച്ച ആരംഭിക്കും. കഴിഞ്ഞ തവണ കിട്ടിയതിെൻറ പകുതി വോട്ടു പോലും ബി.ജെ.പിക്ക് കിട്ടില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു.
എ.കെ ആൻറണിക്ക് യൂത്ത് കോൺഗ്രസിെൻറ നിലവാരമാണെന്ന പിണറായിയുടെ പരാമർശത്തിന് മറുപടിയായി ആൻറണിക്ക് പിണറായിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും പിണറായി കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്നതിൽ സംശയം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ഒരിടത്തും ഭരണ നേട്ടം ഉയർത്തി പിടിക്കുന്നില്ല. ആഭ്യന്തര വകുപ്പിെൻറ പ്രവർത്തനത്തെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. പൊലീസിൽ നിയന്ത്രണം നഷ്ടമായിരിക്കുന്നു. മോദിക്കെതിരെ വിമർശം പോയിട്ട് പേര് പോലും ഉച്ചരിക്കാൻ മുഖ്യമന്ത്രി മടിക്കുന്നു. വാചകമടിയല്ലാതെ രണ്ട് വർഷം വികസന പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. രണ്ടാം വാർഷികത്തിൽ സർക്കാരിെൻറ ഇല്ലാത്ത നേട്ടങ്ങൾ പറഞ്ഞ് പത്രത്തിൽ പരസ്യം കൊടുത്തത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകും. സർക്കാരിനെതിരെ ശക്തമായ ജനവികാരം നിലനിൽക്കുന്നുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില കുറക്കുമെന്ന് പറയുന്ന ധനമന്ത്രി ജനത്തെ ഭീഷണിപ്പെടുത്തുകയാണ്. വിലക്കയറ്റത്തിൽ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംസ്ഥാന, കേന്ദ്രനയങ്ങൾക്കെതിരെ ജനം വിധിയെഴുതും. ചെങ്ങന്നൂരിലെ ജനം ബി.ജെ.പിക്കും സി.പി.എമ്മിനും വോട്ട് ചെയ്യില്ല. വൻ പരാജയമാണ് എൽ.ഡി.എഫിനെ കാത്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.