മോദിയല്ലെങ്കിൽ സോണിയയോ ആന്‍റണിയോ; പ്രധാനമന്ത്രിയെ പ്രവചിച്ച് ചെറിയാൻ ഫിലിപ്പ്

കോഴിക്കോട്: രാജ്യത്തെ അടുത്ത പ്രധാനമന്ത്രിയെ പ്രവചിച്ച് ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. നരേന്ദ്ര മോദിയല്ല െങ്കിൽ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയോ പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകുമെന്ന് ചെ റിയാൻ ഫിലിപ്പ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

മമത ബാനർജി, മായാവതി, ശരത് പവാർ, മുലായം സിങ് യാദവ്, ദേവഗൗഡ, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു തുടങ്ങിയവർ പ്രധാനമന്ത്രി കാംക്ഷികളാണ്. യു.പി.എ അധ്യക്ഷയായ സോണിയയെ അംഗീകരിക്കാൻ ഇവർക്കാർക്കും വിഷമമുണ്ടാവില്ലെന്നും ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

നരേന്ദ്ര മോദിയല്ലെങ്കിൽ സോണിയ ഗാന്ധിയോ എ.കെ ആന്‍റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകും.

ഏറ്റവുമധികം സീറ്റ്‌ കിട്ടുന്ന കക്ഷിയുടെ നേതാവെന്ന നിലയിൽ നരേന്ദ്ര മോദിയെ രാഷ്ട്രപതി ക്ഷണിക്കും. ഭൂരിപക്ഷം തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ അടുത്ത ഊഴം കോൺഗ്രസിനായിരിക്കും. പ്രമുഖ പ്രാദേശിക കക്ഷികളിൽ പലതും രാഹുൽ ഗാന്ധിയെ അംഗീകരിക്കാൻ തയാറാവില്ല. പത്തു വർഷത്തെ ഭരണവീഴ്ചയുടെ ഉത്തരവാദിയായ മൻമോഹൻ സിങ്ങിനെ എതിർക്കുന്നവർ ഉണ്ടാകും.

മമത ബാനർജി, മായാവതി, ശരത് പവാർ, മുലായം സിങ് യാദവ്, ദേവഗൗഡ, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു തുടങ്ങിയവർ പ്രധാനമന്ത്രി കാംക്ഷികളാണ്. യു.പി.എ അധ്യക്ഷയായ സോണിയയെ അംഗീകരിക്കാൻ ഇവർക്കാർക്കും വിഷമമുണ്ടാവില്ല. സോണിയ നിഷേധിച്ചാൽ നറുക്കു വീഴുന്നത് ആന്‍റണിക്കായിരിക്കും. കോൺഗ്രസ് നേതൃത്വത്തിനും മിക്ക കക്ഷികൾക്കും ആന്‍റണി സ്വീകാര്യനായിരിക്കും.

Tags:    
News Summary - Cherian Philip announce New Prime Minister -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.