കോഴിക്കോട്: കോൺഗ്രസ് വിട്ട് എൽ.ഡി.എഫ് സ്ഥാനാർഥിയായ പി. സരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് ചെറിയാൻ ഫിലിപ്പ്. കോൺഗ്രസിൽ നിന്നും സി.പി.എം തൊഴുത്തിലെത്തിയ ഒരു ബലിമൃഗം മാത്രമാണ് സരിനെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സരിനെ പുന്നയ്ക്കാ വികസന കോർപറേഷൻ ചെയർമാനോ, കൈരളി ടി.വിയിലെ ഗുമസ്തനോ ആക്കുമെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
സരിൻ ബലിമൃഗം: ചെറിയാൻ ഫിലിപ്പ്
കോൺഗ്രസിൽ നിന്നും സി.പി.എം തൊഴുത്തിലെത്തിയ ഡോ. പി. സരിൻ ഒരു ബലിമൃഗം മാത്രമാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സരിനെ പുന്നയ്ക്കാ വികസന കോർപറേഷൻ ചെയർമാനോ, കൈരളി ടി.വിയിലെ ഗുമസ്തനോ ആക്കും. അടുത്ത തെരഞ്ഞെടുപ്പിൽ പി.വി. അൻവറിന്‍റെ ഒഴിവിൽ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കിയേക്കാം.
അടിമക്കൂട്ടമായ സി.പി.എം-ൽ സരിന് കോൺഗ്രസിലെ പോലെ അഭിപ്രായ സ്വാതന്ത്ര്യമോ പ്രമുഖ സ്ഥാനമോ ഉണ്ടാകില്ല. സി.പി.എം-ൽ ചേർന്നാൽ ബ്രാഞ്ച് കമ്മറ്റി അംഗമായി ബക്കറ്റ് പിരിവ് നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.