ചേര്‍ത്തല: പിഞ്ചുകുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ റിമാൻഡിൽ. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിെൻറ ഭാര്യ ആതിരയെ (24) തിങ്കളാഴ്ച വൈകീട്ടാണ് വൈദ് യപരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കിയത്. റിമാൻഡിലായ പ്രതിയെ ആവശ്യമെങ്കില്‍ പിന്നീട് കസ്റ്റഡിയില്‍ വാങ ്ങുമെന്ന് പട്ടണക്കാട് എസ്.ഐ അമൃതരംഗന്‍ പറഞ്ഞു. കൊലക്കുറ്റത്തിന് പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 ാം വകുപ് പ് പ്രകാരവും ആതിരെക്കതിരെ കേസ് എടുത്തിട്ടുണ്ട്. 14 ദിവസം റിമാൻഡ് ചെയ്ത പ്രതിയെ മാവേലിക്കര സബ്ജയിലിലേക് ക് അയച്ചു.
ഉറക്കാന്‍ കിടത്തിയപ്പോള്‍ കരഞ്ഞ കുട്ടിയോട് പെട്ടെന്നുണ്ടായ ദേഷ്യമാണ് കൊലക്ക് കാരണമെന്നാണ ് ആതിര പൊലീസിെൻറ ചോദ്യം ചെയ്യലിൽ പറഞ്ഞത്. അതേസമയം 15 മാസം പ്രായമുള്ള കുട്ടിയെ വായും മൂക്കും പൊത്തിപിടിച ്ചത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ഉദ്ദേശിച്ച് തന്നെയാണെന്നാണ് പൊലീസിെൻറ നിലപാട്. ആതിര നിരന്തര ം കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നും സംഭവത്തിന് ഒന്നര മണിക്കൂര്‍ മുമ്പുപോലും ഉപദ്രവിച്ചതായും നാട്ടുകാർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ടാണ് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിെൻറ മകള്‍ ആദിഷ മരണപ്പെട്ടത്. ഉച്ചക്ക് ഒരു മണിയോടെ ഷാരോണിെൻറ പിതാവ് ബൈജുവിെൻറ മടിയിൽനിന്ന് കുട്ടിയെ മാതാവ് ആതിര എടുത്ത് മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അരമണിക്കൂറിനുശേഷം കുട്ടിയെ തോളിലിട്ട് പുറത്തിറങ്ങിയ ആതിര കുട്ടി ഒന്നും സംസാരിക്കുന്നില്ലെന്ന് പറഞ്ഞ് അയൽവീട്ടിലെത്തുകയായിരുന്നു. തുടർന്ന് അയൽവാസിയുടെ സഹായത്തോടെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ കുട്ടി മരിച്ചതായി ഡോക്ടർ അറിയിക്കുകയായിരുന്നു.
സംശയം തോന്നിയ ഡോക്ടർ വിവരം പൊലീസിലും അറിയിച്ചു. ശനിയാഴ്ച മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കുട്ടിയുടെ മരണം ശ്വാസംമുട്ടിയാണെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിൽ ആതിര കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മുദ്രവെച്ച കിടപ്പുമുറി ജില്ല സയൻറിഫിക് ഓഫിസര്‍ വി.ആര്‍. മീര, വിരലടയാള വിദഗ്ധന്‍ ജി. അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസിെൻറ സാന്നിധ്യത്തില്‍ തുറന്ന് തെളിവുകള്‍ ശേഖരിച്ചു. ഉച്ചക്ക് ഒരുമണിയോടെ ജില്ല ശിശുസംരക്ഷണ സമിതി ഭാരവാഹികളും വീട്ടിലെത്തി വിവരങ്ങള്‍ തേടി.
ആതിരയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതുംകാത്ത് നാട്ടുകാർ
ചേർത്തല: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാവിനെ തെളിവെടുപ്പിന് കൊണ്ടുവരുന്നതുംകാത്ത് കലിയോടെ നാട്ടുകാർ. 15മാസം പ്രായമുള്ള ആദിഷയെ കൊലപ്പെടുത്തിയ മാതാവ് ആതിരയെ വീട്ടിൽ കൊണ്ടുവരുന്നത് കാത്താണ് തിങ്കളാഴ്ച പട്ടണക്കാട്ട് എട്ടാം വാർഡിലെ കൊല്ലംവെളി കോളനിയിലെ വീട്ടിൽ രാവിലെ മുതൽ നാട്ടുകാർ തടിച്ചുകൂടിയത്. നാട്ടുകാരുടെ വികാരം മനസ്സിലാക്കിയ പൊലീസ് തെളിവെടുപ്പിനായി കൊണ്ടുവരുന്നത് നീട്ടിവെക്കുകയായിരുന്നു.
രണ്ടുവർഷം മുമ്പാണ് ആതിരയെ ഷാരോൺ പാണാവള്ളിയിലെ വസതിയിൽനിന്ന് വിളിച്ചുകൊണ്ടുവന്ന് ഒപ്പം താമസം തുടങ്ങിയത്. പാണാവള്ളിയിലെ ക്ഷേത്രത്തിൽ ജോലിക്കെത്തിയ ഷാരോൺ ആതിരയുമായി പ്രണയത്തിലാവുകയായിരുന്നു. ആതിരക്ക് തിരിച്ചറിയൽ കാർഡോ മറ്റു രേഖകേളാ ഇല്ലാത്തതിനാൽ വിവാഹം ക്ഷേത്രത്തിൽ നടത്താനായില്ല. സർക്കാർ രേഖകളിൽ വിവാഹം ഉൾപ്പെടുത്തിയിട്ടുമില്ല.
ഷാരോണിെൻറ അയൽവാസികളുമായി ആതിര അടുപ്പം കാണിക്കാറിെല്ലന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല, അംഗൻവാടിയിലുണ്ടായ ചെറു മോഷണവും ഇവരുടെ പേരിൽ നാട്ടുകാർ ആരോപിക്കുന്നുണ്ട്. വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കുമായിരുന്ന ഇവർ സ്വന്തം നാട്ടിലും പലരുമായി വഴക്ക് കൂടിയിരുന്നതായി ഷാരോണിെൻറ വീട്ടുകാർ പറയുന്നു. ആതിര ആദ്യം താമസിച്ചിരുന്ന ഓടമ്പിള്ളി അരയൻകാവിൽനിന്ന് പാണാവള്ളി നാൽപ്പത്തെണ്ണിശ്വരം ഭാഗത്തേക്ക് മാറിയത് ഇത്തരം വഴക്കുകൾ മൂലമാണ് ഇവർ പറഞ്ഞു.
രണ്ടുമാസം പ്രായമായത് മുതൽ കുട്ടിയെ മർദിക്കുമായിരുന്നെന്ന് വീട്ടുകാരും നാട്ടുകാരും പറയുന്നു. രണ്ടുമാസം മുമ്പ് ഭർതൃമാതാവിനെ മർദിച്ച കേസിൽ ആതിരയും ഷാരോണും കുട്ടിയുമായി ജയിലിൽ കഴിഞ്ഞിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. കുട്ടി കരയുന്നത് ഇഷ്ടപ്പെടാതിരുന്ന മാതാവ് കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് ഭർതൃപിതാവ് ബിജു പറഞ്ഞു. കസ്റ്റഡിയിൽ ഇവർ തെല്ലും കുറ്റബോധം പ്രകടിപ്പിച്ചിരുന്നില്ലെന്ന് പൊലീസും പറയുന്നു.
നേരത്തേ അറിയിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്ന് ശിശുക്ഷേമ സമിതി
ചേർത്തല: മാതാവിെൻറ കൈകളാൽ കൊലചെയ്യപ്പെട്ട ആദിഷയുടെ വസതിയിൽ ശിശുക്ഷേമ സമിതി അധികൃതർ എത്തി അന്വേഷണം നടത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് റെസ്ക്യൂ ഓഫിസറും മറ്റുള്ളവരും എത്തി വിവരം ശേഖരിച്ചത്. നേരത്തേ കുട്ടിയെ ഉപദ്രവിച്ചിരുന്ന കാര്യം സമിതിയെ അറിയിച്ചിരുന്നുവെങ്കിൽ പരിഹാരം കണ്ടെത്താൻ കഴിയുമായിരുന്നുവെന്ന് സമിതി ഭാരവാഹികൾ മാതാപിതാക്കളോടും ബന്ധുക്കളോടും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.