പത്തനംതിട്ട: ബിലീവേഴ്സ് ചർച്ച് നിയമ വിരുദ്ധമായി കൈവശംവെച്ചുവരുന്നതും ശബരിമല വിമാനത്താവളത്തിന്റെ പേരിൽ പണം നൽകി ഏറ്റെടുക്കാൻ തീരുമാനിച്ച 2264 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ കൈമാറ്റത്തിന് പിന്നിലുള്ള സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രിയുടെ ബന്ധം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ. ചെങ്ങറ പട്ടയം കൈപ്പറ്റി വഞ്ചിതരായ കുടുംബങ്ങളുടെ കൺവെൻഷൻ പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർട്ടി സെക്രട്ടറിയുടെ ബന്ധവും അന്വേഷിക്കണം. ബിഷപ് കെ.പി. യോഹന്നാൻ അനധികൃതമായി കൈവശം വെക്കുന്ന ഭൂമി സർക്കാർ തിരിച്ചുപിടിക്കുന്നതിനു പകരം പണം നൽകി ഏറ്റെടുക്കാനുള്ള നീക്കം വലിയ അഴിമതിയാണ്. ചെറുവള്ളി എസ്റ്റേറ്റ് ഭൂരഹിതർക്ക് പതിച്ചുകിട്ടാൻ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.