കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രപരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹരജിയിൽ സുരക്ഷ ഓഫിസറെ കക്ഷിചേർക്കാൻ സമയം അനുവദിച്ച് ഹൈകോടതി. ഒരുകൂട്ടം വിശ്വാസികൾ നൽകിയ ഹരജിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
ജീവനക്കാരന്റെ മകന് ജോലി കിട്ടിയതിന്റെ പേരിൽ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസറുടെ കാര്യാലയത്തിലെ ഭക്ഷണ മുറിയിൽ ബിരിയാണിസദ്യ നടത്തിയത് ആചാര ലംഘനമാണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
ക്ഷേത്രത്തിലെ മുഖ്യ സുരക്ഷ ഓഫിസറെയും കേസിൽ കക്ഷിചേർക്കാൻ അപേക്ഷ സമർപ്പിക്കാനായി ഹരജിക്കാർ സമയം തേടി. തുടർന്ന് ഹരജി വീണ്ടും 29ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.