കോഴിക്കോട്: തമിഴ്നാട്ടിൽ ഒരു കിലോ കോഴിയുടെ വില കുത്തനെ കുറഞ്ഞ് 65 രൂപയിലെത്തി. എന്നാൽ, കോഴിയിറച്ചിക്ക് 160 രൂപക്കും അതിനു മുകളിലും വിൽപന തുടരുകയാണ് ഇവിടുത്തെ കച്ചവടക്കാർ. പല സ്ഥലങ്ങളിലും വ്യത്യസ്ത വിലകളാണ് ഇൗടാക്കുന്നെതന്ന പരാതിയും വ്യാപകമാണ്. ചിക്കൻ ഡീലേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ കഴിഞ്ഞ മാസം വ്യാപാരികൾ സമരം നടത്തിയ ദിവസങ്ങളിൽ തമിഴ്നാട്ടിൽ ഒരു കിലോ കോഴിക്ക് 110 രൂപക്ക് മുകളിലായിരുന്നു വില.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ കോഴിവില കുത്തനെ കുറഞ്ഞുവരുകയാണ്. 65 രൂപക്ക് തമിഴ്നാട്ടിൽനിന്ന് കോഴി കിട്ടുമെങ്കിൽ ചില്ലറ വിൽപനക്കാർക്ക് ഒരു കിലോ കോഴിയിറച്ചി 150 രൂപക്ക് താഴെ വിൽക്കാനാവും. പക്ഷെ, തമിഴ്നാട്ടിലെ വിലക്കുറവിെൻറ ആനുകൂല്യം ചില്ലറ വിപണിയിൽ കുറച്ചുനൽകാൻ കേരളത്തിലെ വ്യാപാരികൾ തയാറാകുന്നില്ല. ജി.എസ്.ടി വന്നപ്പോൾ സർക്കാർ തീരുമാനിച്ച 157 രൂപ മിനിമം വിലയാക്കിവെച്ചിരിക്കുകയാണ് മിക്ക കച്ചവടക്കാരും. സമരം ചെയ്ത ദിവസങ്ങളിലെ നഷ്ടംകൂടി ഇത്തരത്തിൽ നികത്താെമന്നാണ് പല കച്ചവടക്കാരും കരുതുന്നത്.
ജൂലൈ 20 മുതലാണ് കോഴിവില ഘട്ടംഘട്ടമായി കുറഞ്ഞുവന്നത്. ജൂൈല 21ന് ഒരു കിലോ കോഴിവില 85 രൂപയും പിന്നീട് ജൂലൈ 29ന് കുത്തനെ കുറഞ്ഞ് 65 രൂപയിലുമെത്തി. തമിഴ്നാട്ടിൽ 90 രൂപക്ക് മുകളിൽ കോഴിവില ഉണ്ടായിരുന്ന സമയത്ത് കോഴിക്കോട് ജില്ലയിൽ 157, 160, 170 എന്നീ നിരക്കുകളിലായിരുന്നു വിൽപന. മന്ത്രി തോമസ് െഎസക്കുമായി നടത്തിയ ചർച്ചയിൽ തമിഴ്നാട്ടിൽ വില കുറയുന്ന സമയത്ത് ഇവിടെയും കുറക്കുമെന്നായിരുന്നു വ്യപാരികളുടെ ഉറപ്പ്. അന്നുപറഞ്ഞ വാക്ക് പാലിക്കാൻ പലരും മടിക്കുകയാണിപ്പോൾ. എന്നാൽ, ചിലയിടങ്ങളിൽ കച്ചവടക്കാർ വില കുറക്കാൻ തായാറായിട്ടുണ്ട്. മുക്കത്ത് ഒരു കിലോ കോഴിയിറച്ചിയുടെ വില മൂന്ന് ദിവസം മുമ്പുതന്നെ 140 രൂപയായി കുറച്ചിട്ടുണ്ട്.
പന്നിയങ്കര, മാങ്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ 150 രൂപയായി കുറച്ചെങ്കിലും നഗരത്തിലെ പ്രധാന മാർക്കറ്റുകളിൽ 160 രൂപയാണ് കിലോ ഇറച്ചിയുെട വില. വടകര, ഫറോക്ക്, രാമനാട്ടുകര തുടങ്ങി ജില്ലയിലെ മിക്കയിടങ്ങളിലും വില ഇേപ്പാഴും 160 രൂപയിൽ തുടരുകയാണ്. മലപ്പുറം ജില്ലയിലെ മിക്ക സ്ഥലങ്ങളിലും ഒരു കിലോ കോഴിയിറച്ചിക്ക് ദിവസങ്ങൾക്കുമുമ്പുതന്നെ വില 150 രൂപയിൽ താഴെയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.