തിരുവനന്തപുരം: കോഴിവില നിയന്ത്രിക്കുന്നതിൽ സർക്കാറിെൻറ നിസ്സഹായത വ്യക്തമാക്കി മന്ത്രി തോമസ് െഎസക്. വില കൂടുന്നതിനെതിരെയുള്ള ഇടപെടലിന് സർക്കാറിന് പരിമിതിയുെണ്ടന്നും ഇതിനുള്ള നിയമാവകാശങ്ങൾ ഇപ്പോൾ പരിമിതമാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഇൗ സാഹചര്യത്തിൽ ഉൽപാദനമേഖലയിൽ നേരിട്ട് ഇടപെട്ട് മാത്രമേ അന്യസംസ്ഥാന ലോബികളെയും കേരളത്തിലെ ദല്ലാളന്മാരെയും നിലക്ക് നിർത്താനാകൂ.
നിലവിലെ കോഴി പ്രതിസന്ധി ഇതിനൊരു നിമിത്തമായെന്ന് മന്ത്രി വ്യക്തമാക്കുന്നു. തമിഴ്നാട് ലോബികളുമായി ചേർന്ന് ജനങ്ങളെ കൊള്ളയടിക്കുന്ന ദല്ലാൾമാർക്കും കമ്പനികൾക്കുമെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിക്കുകയും ചെയ്തു. നുറുക്കിയ കോഴിയിറച്ചിയുടെ വില 200-220 വരെ ഉയർന്നത് 158 ആയി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പോസ്റ്റിൽ വ്യക്തമാക്കി.
158 രൂപ ഉയർന്ന വിലയാണ് എന്നതാണ് ഒരു വിമർശനം. പക്ഷേ, നികുതിയിളവ് ഉണ്ടായപ്പോൾ സർക്കാർ ഏജൻസിയായ കെപ്കോ ആനുപാതികമായി കുറച്ച് നിശ്ചയിച്ച വിലയാണിത്. ഇതിനെക്കാൾ താഴ്ത്തണമെന്ന് സർക്കാറിന് എങ്ങനെ പറയാൻ കഴിയും. കമ്പനികളുടെ കൊള്ളയിൽനിന്ന് കൃഷിക്കാരെ രക്ഷിക്കാൻ നടപടി സ്വീകരിക്കും. ഇന്ന് കേരളത്തിലെ സർക്കാർ ഹാച്ചറികളിൽ ഏഴ് ലക്ഷം കോഴിക്കുഞ്ഞുങ്ങളെയാണ് പ്രതിവർഷം വിരിയിക്കുന്നത്. ഇത് ഒരു കോടിയായി ഉയർത്തും.
ദിവസവും 30,000 കോഴിക്കുഞ്ഞുങ്ങൾ വീതം വിരിയിക്കാനാണ് പരിപാടി. ഈ കോഴിക്കുഞ്ഞുങ്ങളെ സർക്കാർ സബ്സിഡി നൽകി 2,5-30 രൂപ വിലയ്ക്ക് കൃഷിക്കാർക്കും കുടുംബശ്രീ യൂനിറ്റുകൾക്ക് ലഭ്യമാക്കും. കേരളത്തിലെ കോഴികളുടെ പാരൻറ്സ് സ്റ്റോക്ക് നിലവിൽ 10,000 ആണ്. ഇത് അടിയന്തരമായി 25,000 ആയി ഉയർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.