കൊല്ലം: സംസ്ഥാനത്ത് ഗുണനിലവാരമുള്ള ഇറച്ചിേക്കാഴികളുടെ ഉൽപാദനവും വിപണനവും വ്യാപകമാക്കുന്നതിന് കുടുംബശ്രീ യൂനിറ്റുകളുടെ സഹകരണം തേടാൻ കേരള പൗൾട്രി െഡവലപ്മെൻറ് കോർപറേഷൻ (കെപ്കോ) തയാറെടുക്കുന്നു. കെപ്കോയുടെ അടുത്ത ഡയറക്ടർ ബോർഡ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. കുടുംബശ്രീയുടെ സഹകരണം ഇൗ മേഖലയിൽ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാറിനും അനുകൂല നിലപാടാണ്.
കോഴിയിറച്ചി വില വർധനയുടെ പശ്ചാത്തലത്തിൽ പൗൾട്രിരംഗത്തെ പൊതുമേഖല സ്ഥാപനമെന്ന നിലയിൽ വിപണിയിൽ കൂടുതൽ ഇടപെടൽ നടത്താനാണ് കെപ്കോ തീരുമാനം. പാലുൽപാദനരംഗത്ത് മിൽമ നേടിയ സ്വാധീനം ഇറച്ചിക്കോഴി ഉൽപാദനത്തിലും വിപണനത്തിലും കൈവരിക്കുകയെന്ന ലക്ഷ്യമാണ് കെപ്േകാക്കുള്ളത്. കുടുംബശ്രീയുടെ പങ്കാളിത്തം ഇൗരംഗത്ത് വലിയ നേട്ടമാവുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതോടൊപ്പം മധ്യകേരളത്തിലും മലബാർ മേഖലയിലും വിപണനശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളും വൈകാതെ നടപ്പാക്കും. ഗ്രാമീണമേഖലയിലടക്കം കൂടുതൽ ഒൗട്ട്ലെറ്റുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.
കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ ഫാമുകൾക്ക് സ്ഥലം കണ്ടെത്താൻ നടപടി പുരോഗമിക്കുന്നതായി ചെയർപേഴ്സൺ െജ. ചിഞ്ചുറാണി ‘മാധ്യമ’ത്തോട് പറഞ്ഞു. കൊല്ലം ജില്ലയിൽ മൂന്നേക്കർ സ്ഥലത്ത് ഇറച്ചി സംസ്കരണകേന്ദ്രവും കോഴിവളം ഉൽപാദനസംരംഭവും തുടങ്ങുന്ന പദ്ധതി വൈകാതെ നടപ്പാക്കും. കോഴിവളർത്തലിന് കാർഷികമേഖലയിലെ പ്രധാന്യം കണക്കിലെടുത്താണ് യൂനിറ്റ് തുടങ്ങുന്നത്.
കർഷകർക്ക് ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ നൽകുകയും അവ 45 ദിവസത്തിനുശേഷം തിരികെ വാങ്ങുകയും ചെയ്യുന്ന പദ്ധതിയിൽ കൂടുതൽപേരെ പങ്കാളികളാക്കും. കോഴിക്കുള്ള തീറ്റയും കെപ്കോയാണ് നൽകുന്നത്. ഇത്തരത്തിൽ വളർത്തി തിരികെ നൽകുന്ന കോഴിക്ക് കിലോഗ്രാമിന് എട്ടു രൂപവീതം കർഷകന് ലഭിക്കും. ഈ രീതിയിലുള്ള കോഴിവളർത്തൽ കുടുംബശ്രീ യൂനിറ്റുകൾക്ക് ലാഭകരമായി നടത്താനാവുമെന്നാണ് വിലയിരുത്തൽ. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ഇറച്ചിക്കോഴി വാങ്ങാൻ നിർബന്ധിതരാവുന്ന അവസ്ഥ മാറ്റിയെടുക്കാനുള്ള കൂടുതൽ പദ്ധതികൾക്കുള്ള ആലോചനയിലാണ് കെപ്കോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.