കൊച്ചി: ഹൈകോടതി ജീവനക്കാരുടെ പെൻഷൻ പ്രായം 56ൽനിന്ന് 58 ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സർക്കാറിന് ശിപാർശ നൽകി. ഹൈകോടതി രജിസ്ട്രാർ ജനറൽ ശിപാർശ ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. സെപ്റ്റംബർ 24ന് മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ഉൾപ്പെട്ട ഉന്നതതല യോഗം ഹൈകോടതിയിലെയും കീഴ്‌കോടതികളിലെയും ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.
ഇതിെൻറ തുടർച്ചയായാണ് പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള ശിപാർശ. ഹൈകോടതിയുടെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രവൃത്തിപരിചയമുള്ള ജീവനക്കാർ തുടരുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് ശിപാർശയിൽ പറയുന്നു.ഉന്നതതലയോഗത്തിലെ നിർദേശങ്ങൾ പരിശോധിക്കാൻ ജഡ്‌ജിമാരുടെ കമ്മിറ്റിക്ക് ചീഫ് ജസ്റ്റിസ് രൂപം നൽകിയിരുന്നു.
ഈ കമ്മിറ്റിയുടെ തീരുമാനംകൂടി കണക്കിലെടുത്താണ് സർക്കാറിന് ശിപാർശ നൽകിയത്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പാക്കിയാൽ ഹൈകോടതിയിലെ 40ഓളം ഗസറ്റഡ് ഉദ്യോഗസ്ഥർക്കും നൂറിലേറെ നോൺ ഗസറ്റഡ് ജീവനക്കാർക്കും രണ്ടുവർഷം കൂടി സർവിസ് നീട്ടിക്കിട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.