തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച വനം കണ്‍സര്‍വേറ്റര്‍ എന്‍.ടി. സാജനെതിരെ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും നടപടിയെടുക്കാത്തതിനുപിന്നില് വനംമാഫിയയും മുഖ്യമന്ത്രിയും തമ്മിലെ ബന്ധമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് എം.പി.
റിപ്പോര്‍ട്ട് ലഭിച്ച് രണ്ടുമാസം പിന്നിടുമ്പോഴും നടപടിയെടുക്കാന്‍ തയാറാകാത്തത് സംശയകരമാണ്. അഴിമതിക്കാരെ സംരക്ഷിക്കാനും ഉന്നതരുടെ പേരുകള്‍ പുറത്തുവരാതിരിക്കാനും കേസ് ഒത്തുതീർക്കാനുമാണ് മുഖ്യമന്ത്രിയും സര്‍ക്കാറും ശ്രമിച്ചത്.മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാൻ ശ്രമിച്ചത് കണ്ടെത്തിയിട്ടും അത് മുഖവിലക്കെടുക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെയേ യഥാർഥ പ്രതികളെ കണ്ടെത്താനാകൂ- സുധാകരന് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.