വിജയദശമി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നു

വിജയദശമിക്ക്​ നാല്​ കുട്ടികളെ എഴുത്തിനിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ​

തിരുവനന്തപുരം: നമ്മുടെ കുഞ്ഞുങ്ങൾക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാനും നാടിന്‍റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് നിൽക്കാമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. വിജയദശമി ദിനത്തിൽ ആശംസ നേർന്ന്​ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ്​ അദ്ദേഹത്തിന്‍റെ ആഹ്വാനം.

വിജയദശമി ദിനത്തിൽ നാലു കുട്ടികൾക്ക് വിദ്യാരംഭം കുറിച്ചതിന്‍റെ ചിത്രം അദ്ദേഹം ഫേസ്​ബുക്കിൽ പങ്കുവെച്ചു. നേഹ, നിയ, കനി, ഫിദൽ എന്നീ കുട്ടികൾക്കാണ് മുഖ്യമന്ത്രി ആദ്യാക്ഷരം കുറിച്ചത്. കോവിഡ് മഹാമാരിയെ തുടർന്ന് ദീർഘകാലം അടച്ചിട്ട വിദ്യാലയങ്ങൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തുറന്നു പ്രവർത്തിക്കാൻ പോകുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


വിജയദശമി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നു

മുഖ്യമന്ത്രിയുടെ ഫേസ്​ബുക്​ പോസ്റ്റ്​:

അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രവർത്തനമായി പരിഗണിക്കപ്പെടുന്നത്. ഇന്ന് വിദ്യാരംഭ ദിനത്തിൽ നിരവധി കുഞ്ഞുങ്ങളാണു അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവടു വയ്ക്കുന്നത്. ഇന്ന് നേഹ, നിയ, കനി, ഫിദൽ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി.

കോവിഡ് മഹാമാരിയെ തുടർന്ന് ദീർഘകാലം അടച്ചിട്ട വിദ്യാലയങ്ങൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തുറന്നു പ്രവർത്തിക്കാൻ പോകുന്നു എന്നതും സന്തോഷകരമായ കാര്യമാണ്. നമ്മുടെ കുഞ്ഞുങ്ങൾക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാനും നാടിന്റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് നിൽക്കാം. എല്ലാവർക്കും മഹാനവമി - വിജയദശമി ആശംസകൾ നേരുന്നു.

Tags:    
News Summary - Chief Minister Pinarayi Vijayan initiates four kids to ‘Vidhyarambham’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.