പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി; പാർട്ടി സർവീസ് കമ്മീഷനാക്കരുതെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പി.എസ്.സിയെ തകര്‍ക്കു​െന്നന്ന്​ ആരോപിച്ച് നിയമസഭയില്‍ ഭരണപക്ഷ-പ്രതിപക്ഷ വാദപ്രതിവാദം. റാങ്ക്​ ലിസ്​റ്റ്​ കാലാവധി നീട്ടണമെന്ന്​ ആവശ്യപ്പെട്ട്​ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടവെ ഷാഫി പറമ്പിലാണ്​ പി.എസ്.സിയെ തകര്‍ക്കു​െന്നന്ന ആരോപണം ഉന്നയിച്ചത്​. പി.എസ്.സിയെ കരുവന്നൂര്‍ ബാങ്ക് നിലവാരത്തിലേക്കാക്കരുത്​. ഉദ്യോഗാർഥികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് പകരം മറ്റു പലതും സംരക്ഷിക്കാനുള്ള പാര്‍ട്ടി കമീഷനായി പി.എസ്.സിയെ മാറ്റരുത്​. പരീക്ഷയില്‍ തിരിമറി നടത്തുന്ന കൃപേഷും ശരത്‌ലാലുമാരും ഒന്നാമത് എത്തി ജോലി നേടുമ്പോള്‍ പഠിച്ചുവന്നവര്‍ക്ക് അവസരം നഷ്​ടപ്പെടുകയാണെന്നും ഷാഫി കൂട്ടിച്ചേർത്തു.

എന്നാല്‍ പി.എസ്.സിയെ അവമതിക്കുകയെന്നത് യു.ഡി.എഫി​െൻറ നിലപാടായിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയ​െൻറ മറുപടി. നമ്മുടെ നാട്ടിലെ പി.എസ്.സി ഇന്ത്യയിലെ മറ്റേത് സംസ്ഥാന​െത്തക്കാളും ആളുകളെ നിയമിക്കുന്ന സംവിധാനമാണ്. കുറ്റമറ്റ രീതിയില്‍ അത് ചെയ്യുന്നുമുണ്ട്. അത്തരം ഒരു ഭരണഘടനാസ്ഥാപനത്തെ അവമതിക്കുന്നതിന് ഇടയാക്കുന്നത് നല്ലതല്ലെന്നാണ് യു.ഡി.എഫ് പൊതുവില്‍ മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആവർത്തിച്ചു. മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞ പട്ടികയാണ് റദ്ദാക്കുന്നതെന്നും ഇതിൽ കൂടുതൽ നീട്ടണമെങ്കിൽ പ്രത്യേക നിബന്ധനകളുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് കാലമായിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല. റാങ്ക് പട്ടികയിലെ എല്ലാവരെയും എടുക്കണമെന്ന് വാദം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതി റാങ്ക് വാങ്ങിയവരാണോ തങ്ങളാണോ പി.എസ്.സിയെ നശിപ്പിക്കുന്നതെന്ന്​ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ചോദിച്ചു. പി.എസ്.സിയുടെ പേപ്പര്‍ വീട്ടില്‍ കൊണ്ടുപോയി ഉത്തരം നോക്കിയെഴുതി റാങ്ക് നേടിയതും തങ്ങളല്ല. പറ്റുന്ന സ്ഥാനങ്ങളിലെല്ലാം പിന്‍വാതിലിലൂടെ ആളുകളെ കുത്തിനിറച്ചതും തങ്ങളല്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

റാങ്ക്​ ലിസ്​റ്റുകളുടെ വലുപ്പം കൂടിയത്​ സംവരണവുമായി ബന്ധപ്പെട്ട്​ ഒരു കമീഷൻ റിപ്പോട്ടി​െൻറ അടിസ്ഥാനത്തിലാണെന്ന​ മുഖ്യമ​ന്ത്രിയുടെ പരാമർശത്തിന്​ മറുപടിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. പി.എസ്​.സിക്ക്​ വരേണ്ട നിയമനങ്ങൾ അവിടെ എത്താതെ കുടുംബശ്രീ വഴിയായും മറ്റും ഇടക്കു​െവച്ച്​ താൽക്കാലികമായി മാറുകയാണ്​. സംവരണം തന്നെ ഇല്ലാതാകുന്ന സ്ഥിതിയാണെന്നും ഇൗ നിലപാട്​ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - chief minister repeated that PSC rank list will not be extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.