മേഖല അവലോകനം ആദ്യ യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന മേഖലതല അവലോകനയോഗങ്ങൾ ചൊവ്വാഴ്ച ആരംഭിക്കും. തിരുവനന്തപുരത്താണ് ആദ്യയോഗം. രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ പ്രധാന പദ്ധതികളുടെ അവലോകനം നടക്കും.

വൈകീട്ട് 3.30 മുതൽ അഞ്ചുവരെ പൊലീസ് ഓഫിസർമാരുടെ യോഗം ചേർന്ന് ക്രമസമാധാന പ്രശ്നങ്ങൾ അവലോകനംചെയ്യും. ഭരണനേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും ജില്ലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുമായാണ് യോഗങ്ങൾ.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയമാണ് വേദി. 28ന് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ മേഖലതല അവലോകന യോഗം തൃശൂർ ഈസ്റ്റ് ഫോർട്ട് ലൂർദ് ചർച്ച് ഹാളിലും ഒക്ടോബർ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗങ്ങൾ എറണാകുളം ബോൾഗാട്ടി പാലസിലും നടക്കും.

ഒക്ടോബർ അഞ്ചിന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ യോഗം കോഴിക്കോട് മറീന കൺവെൻഷൻ സെന്ററിൽ ചേരും. നടപടികൾ സ്വീകരിക്കുന്നതിന് കലക്ടർമാരെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

Tags:    
News Summary - Chief Minister Sector Review First meeting Tuesday in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.