മാസപ്പടി വിവാദം വീണ്ടും കനക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ഇ​ട​വേ​ള​ക്കു​ശേ​ഷം മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ വീ​ണ്ടും ആ​രോ​പ​ണ -പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ ക​ടു​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ നി​യ​മ​പ്ര​കാ​ര​മു​ള്ള നി​കു​തി അ​ട​ച്ചെ​ന്ന്​ ജി.​എ​സ്.​ടി വ​കു​പ്പി​ന്‍റെ മ​റു​പ​ടി​യും ഇ​തി​നെ​തു​ട​ർ​ന്ന്​ മാ​ത്യു മാ​പ്പ്​ പ​റ​യ​ണ​മെ​ന്ന സി.​പി.​എം ആ​വ​ശ്യ​വു​മാ​ണ്​ വി​ഷ​യം വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​തി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ളെ​ത്തി​ച്ച​ത്. ധ​ന​വ​കു​പ്പി​​ന്‍റേ​താ​ണ്​ കാ​പ്സ്യൂ​ളെ​ന്ന്​ തി​രി​ച്ച​ടി​ച്ച മാ​ത്യു വീ​ണ്ടും ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ചു. മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും എ.​കെ. ബാ​ല​നും മ​റു​പ​ടി​യു​മാ​​യെ​ത്തി. ഫ​ല​ത്തി​ൽ അ​ധി​കം ച​ർ​ച്ച​യാ​കാ​തി​രി​ക്കാ​ൻ സി.​പി.​എം സൂ​ക്ഷ്​​മ​ത​തോ​ടെ സ​മീ​പി​ച്ച വി​ഷ​യം വീ​ണ്ടും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളി​ലേ​ക്കെ​ത്തു​ക​യാ​ണ്. സേ​വ​നം ന​ൽ​കാ​തെ പ​ണം വാ​ങ്ങി​യെ​ന്ന ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ ഇ​ന്‍റ​റിം സെ​റ്റി​ൽ​മെ​ന്‍റ്​​ ബോ​ർ​ഡി​ന്‍റെ ഗു​രു​തു​ര ക​​ണ്ടെ​ത്തി​ലി​നെ എ​ക്​​സാ​ലോ​ജി​ക്​ ജി.​എ​സ്.​ടി അ​ട​ച്ചെ​ന്ന്​ സ്ഥാ​പി​ച്ച്​ ല​ഘൂ​ക​രി​ക്കാ​നാ​ണ്​ സി.​പി.​എം ശ്ര​മം. മാ​ത്യു കു​​ഴ​ൽ​നാ​ട​ൻ ഇ​തി​ന്​ ത​ല​​വെ​ക്കു​ന്നെ​ന്ന വി​മ​ർ​ശ​ന​വും മ​റു​ഭാ​ഗ​ത്തു​ണ്ട്.

മാ​പ്പു​പ​റ​ഞ്ഞ്​ മാ​സ​പ്പ​ടി മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച സി.​പി.​എ​മ്മി​നോ​ട്​ ‘വീ​ണാ വി​ജ​യ​ൻ 2018 ജ​നു​വ​രി ഒ​ന്നി​നാ​ണ് ജി.​എ​സ്.​ടി ര​ജി​സ്ട്രേ​ഷ​നെ​ടു​ത്ത​തെ​ന്നും എ​ന്നാ​ൽ 2017 മു​ത​ൽ വീ​ണ പ​ണം കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്നും ജി.​എ​സ്.​ടി ര​ജി​സ്​​ട്രേ​ഷ​നി​ല്ലാ​തെ എ​ങ്ങ​നെ നി​കു​തി അ​ട​യ്ക്കാ​ൻ പ​റ്റു​മെ​ന്നും’ മാ​ത്യു തി​രി​കെ ചോ​ദി​ച്ചു. വീ​ണ​ക്ക്​ മാ​ത്ര​മാ​യി ജി.​എ​സ്.​ടി എ​ടു​ക്കു​ന്ന​തി​നു​മു​മ്പ്​ നി​കു​തി അ​ട​യ്‌​ക്കാ​ൻ സം​വി​ധാ​ന​മു​ണ്ടാ​യി​രു​ന്നോ​യെ​ന്ന് ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യാ​ണ് എം.​എ​ൽ.​എ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന് കോ​ട​തി​യി​ൽ പോ​കാ​മെ​ന്നും ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് മു​മ്പ്​ എ​ങ്ങ​നെ ന​ൽ​കി​യെ​ന്ന​ത് ജി.​എ​സ്.​ടി ക​മീ​ഷ​ണ​റാ​ണ് പ​റ​യേ​ണ്ട​തെ​ന്നും എ.​കെ. ബാ​ല​ൻ തി​രി​ച്ച​ടി​ച്ചു.

പി​ന്നാ​ലെ ധ​ന​മ​ന്ത്രി ബാ​ല​ഗോ​പാ​ലും മാ​ത്യു​വി​ന്​ വി​ശ​ദീ​ക​ര​ണ​വും മ​റു​പ​ടി​യു​മാ​യെ​ത്തി. ഐ.​ജി.​എ​സ്.​ടി വ​ഴി അ​ട​ച്ച നി​കു​തി കേ​ര​ള​ത്തി​ന് കി​ട്ടി​യി​രു​ന്നോ​യെ​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ന്റെ ചോ​ദ്യ​ത്തി​ന്, നി​കു​തി ഒ​ടു​ക്കി​യെ​ന്ന് മ​റു​പ​ടി കൊ​ടു​ത്തെ​ന്നും നി​യ​മ​പ​ര​മാ​യി മാ​ത്ര​മേ മ​റു​പ​ടി പ​റ​യാ​ൻ ക​ഴി​യൂ​വെ​ന്നു​മാ​യി​രു​ന്നു ധ​ന​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. ഐ.​ജി.​എ​സ്.​ടി പ്ര​കാ​ര​മു​ള്ള നി​കു​തി വീ​ണ അ​ട​ച്ചി​ട്ടു​ണ്ട്. മാ​ത്യു തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണ്. 2017 ജൂ​ലൈ ഒ​ന്ന്​ മു​ത​ലാ​ണ് ജി.​എ​സ്.​ടി നി​ല​വി​ൽ​വ​രു​ന്ന​ത്. അ​തി​ന് മു​മ്പ്​ സ​ർ​വി​സ്​ ടാ​ക്സ് കേ​ന്ദ്ര നി​കു​തി​യാ​ണ്. കു​ടും​ബ​ത്തെ​യും വ്യ​ക്തി​പ​ര​മാ​യും അ​ക്ര​മം ന​ല്ല​ത​ല്ല. കു​ഴ​ൽ​നാ​ട​ൻ ഈ ​എ​പ്പി​സോ​ഡ് ഇ​വി​ടെ അ​വ​സാ​നി​പ്പി​ച്ചി​ട്ട് പു​തി​യ കാ​ര്യ​വു​മാ​യി വ​ര​ണ​മെ​ന്നും ധ​ന​മ​ന്ത്രി പ​രി​ഹ​സി​ച്ചു. അ​തേ മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ ഇ.​ഡി അ​ന്വേ​ഷ​ണം ന​ട​ന്നോ​യെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട്​ ചൊ​വ്വാ​ഴ്ച ​ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​നും രം​​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

വീണയുടെ കമ്പനി നടത്തിയത്​ കള്ളപ്പണ ഇടപാടെന്ന്​ പ്രതിപക്ഷ നേതാവ്

കൊ​ച്ചി: സ്വ​കാ​ര്യ ക​രി​മ​ണ​ൽ ക​മ്പ​നി​യാ​യ സി.​എം.​ആ​ർ.​എ​ല്ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​ന്‍റെ ക​മ്പ​നി എ​ക്സ​ലോ​ജി​ക്കും ത​മ്മി​ൽ ന​ട​ന്ന​ത് ക​ള്ള​പ്പ​ണ ഇ​ട​പാ​ടാ​ണെ​ന്നും അ​ത്​ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ (ഇ.​ഡി) അ​ന്വേ​ഷി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. എ​ക്‌​സ​ലോ​ജി​ക്​ ഒ​രു സേ​വ​ന​വും ന​ല്‍കി​യി​ട്ടി​ല്ലെ​ന്ന് സി.​എം.​ആ​ര്‍.​എ​ല്ലി​ലെ ജീ​വ​ന​ക്കാ​ര്‍ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, സി.​എം.​ആ​ര്‍.​എ​ല്ലി​ന് ആ​വ​ശ്യ​മാ​യ സോ​ഫ്റ്റ് വെ​യ​ര്‍ സൊ​ല്യൂ​ഷ​ന​ല്ല എ​ക്‌​സ​ലോ​ജി​ക്കി​ന്‍റെ കൈ​വ​ശ​മു​ള്ള​ത്. എ​ക്‌​സ​ലോ​ജി​ക്കി​ന് കി​ട്ടി​യ തു​ക ക​ള്ള​പ്പ​ണ​മാ​ണ്. അ​ത് നി​യ​മ​പ​ര​മാ​ക്കാ​നാ​ണ് ക​രാ​ർ വെ​ച്ച​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലാ​ണ് ന​ട​ന്ന​ത്. പ്രി​വ​ന്‍ഷ​ന്‍ ഓ​ഫ് മ​ണി ലോ​ഡ്രി​ങ്​ ആ​ക്ടി​ന്‍റെ പ​രി​ധി​യി​ലാ​ണ് ഇ​തു​വ​രു​ക. അ​ത് അ​ന്വേ​ഷി​ക്കേ​ണ്ട​ത് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ ഡ​യ​റ​ക്‌​ട​റേ​റ്റാ​ണ്. സേ​വ​നം ന​ൽ​കാ​തെ ക​രി​മ​ണ​ൽ ക​മ്പ​നി​യി​ൽ​നി​ന്ന്​ പ​ണം വാ​ങ്ങി​യ​ത്​ മാ​സ​പ്പ​ടി​യ​ല്ലാ​തെ മ​റ്റെ​ന്താ​ണെ​ന്ന്​ അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദി​ച്ചു.

മു​ഖ്യ​മ​ന്ത്രി സോ​ഷ്യ​ൽ മീ​ഡി​യ മാ​നേ​ജ്മെ​ന്‍റി​ന്​ ല​ക്ഷ​ങ്ങ​ളാ​ണ്​ ചെ​ല​വ​ഴി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ടാ​ൻ മാ​ത്രം 6,67,260 രൂ​പ​യാ​ണ്​ മാ​സം​തോ​റും മാ​റ്റി​വെ​ക്കു​ന്ന​ത്. ഇ​തി​നാ​യി 12 പേ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഒ​രു​മാ​സം പ​ര​മാ​വ​ധി ഇ​ടു​ന്ന​ത് 20 പോ​സ്റ്റു​ക​ളാ​ണ്. അ​തി​നാ​ണ് സ​ർ​ക്കാ​ർ വ​ർ​ഷം 80 ല​ക്ഷ​ത്തി​ലേ​റെ രൂ​പ ​ചെ​ല​വി​ടു​ന്ന​ത്. ന​യാ​പൈ​സ ഖ​ജ​നാ​വി​ൽ ഇ​ല്ലാ​തി​​രി​ക്കെ ഇ​ത്ത​ര​ത്തി​ൽ സ​ർ​ക്കാ​ർ പ​ണം ധൂ​ർ​ത്ത​ടി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണ്​ കോ​ൺ​ഗ്ര​സ്​ സു​നി​ൽ ക​ന​ഗോ​ലു​വി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന്​ കു​റ്റം പ​റ​യു​ന്ന​തെ​ന്നും സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു.

Tags:    
News Summary - Chief Minister- Veena Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.