തിരുവനന്തപുരം: വർഗീയശക്തികൾ നാടിന്റെ ഐക്യത്തിന് വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന വർത്തമാനകാലത്ത് യേശുക്രിസ്തുവിന്റെ മനുഷ്യസ്‌നേഹം നമുക്ക് പ്രചോദനമാകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ അയൽക്കാരെയും തന്നെപ്പോലെതന്നെ സ്‌നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം. എങ്കിൽ മാത്രമേ നാടിന്റെ നന്മ ഉറപ്പുവരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാകൂ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്‌നേഹം പങ്കുവെച്ചും ക്രിസ്മസ് ആഘോഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെ ചേർത്തുനിർത്തലിന്‍റെയും ആഘോഷമാണ് ക്രിസ്മസ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എല്ലാവർക്കും ഊഷ്മളമായ ക്രിസ്മസ് ആശംസ നേരുന്നതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.