തിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നതും ഡി.ജി.പിയുടെ പേരിൽ രജി സ്റ്റർ ചെയ്ത പൊലീസിെൻറ വാഹനം. പൊലീസിെൻറ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹന മാണിതെന്ന ആക്ഷേപവും ശക്തം. ഡി.ജി.പി ലോക്നാഥ് െബഹ്റയുടെ പേരിൽ രജിസ്റ്റർ ചെയ്ത ജീപ്പ് കോമ്പസ് ലിമിറ്റഡ് എഡിഷൻ ആഡംബരവാഹനമാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നതെന്ന ് മോേട്ടാർ വാഹന വകുപ്പ് രേഖകളിൽ വ്യക്തം. കെ.എൽ 01 സി.എൽ 9663 വാഹനം 2019 ആഗസ്റ്റ് 14നാണ് രജിസ്റ്റർ ചെയ്തത്. 20 ലക്ഷത്തിലധികം വിലവരുന്ന ഇൗ വാഹനം അടുത്തിടെയാണ് ചീഫ് സെക്രട്ടറി ഉപയോഗിച്ച് തുടങ്ങിയത്. ഇതേ കമ്പനിയുടെ വാഹനമാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയും ഉപയോഗിക്കുന്നത്.
പൊലീസ് സ്റ്റേഷനുകൾക്കും ക്യാമ്പുകൾക്കും വാഹനങ്ങൾ വാങ്ങുന്നതിലേക്കായി പൊലീസ് ആധുനീകരണത്തിെൻറ ഭാഗമായി അനുവദിച്ച പണം ആഡംബര കാറുകൾ വാങ്ങാൻ വകതിരിച്ചതായി സി.എ.ജി കണ്ടെത്തിയിരുന്നു.
പൊലീസിെൻറ നവീകരണത്തിന് അനുവദിച്ച തുക ഉപയോഗിച്ചാണ് ചീഫ് സെക്രട്ടറിയുടെ വാഹനം വാങ്ങിയതെന്നാണ് സംശയം.
സാധാരണഗതിയിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെ ഗവ. സെക്രട്ടറിമാർ ഉപയോഗിക്കുന്നത് ടൂറിസം വകുപ്പ് വാഹനമാണ്. ടൂറിസം വകുപ്പ് തന്നെ ഡ്രൈവെറയും ലഭ്യമാക്കും. എന്നാൽ ടോം ജോസിെൻറ വാഹനത്തിെൻറ ഡ്രൈവർ പൊലീസ് വകുപ്പിലുള്ള ആളാണ്. പൊലീസിെൻറ വാഹനങ്ങൾ ഒാടിക്കാൻ വകുപ്പിലെ ഡ്രൈവർമാർ തന്നെ വേണമെന്ന നിബന്ധന പാലിക്കുകയാണ് ചെയ്തതെന്ന വിശദീകരണമാണ് വകുപ്പ് വൃത്തങ്ങൾ നൽകുന്നത്.
സർക്കാർ ഉദ്യോഗസ്ഥർ വിവിധ വകുപ്പുകളുടെ വാഹനങ്ങൾ ഉപയോഗിക്കുന്നത് സാധാരണമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫിസിെൻറ വിശദീകരണം. വാഹനം വാങ്ങുന്നതിനുള്ള ഫണ്ടിൽ കുറവുണ്ടായാൽ മറ്റ് വകുപ്പുകളിൽനിന്ന് വാഹനങ്ങൾ ലഭ്യമാക്കാറുണ്ടെന്നും അവർ പറയുന്നു.
ചീഫ് സെക്രട്ടറിക്ക് പുറമെ മറ്റു ചില പ്രമുഖരും പൊലീസിെൻറ പേരിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളാണ് ഉപയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.