പനമരം: പരക്കുനിയിൽ നിന്ന് കാണാതായ 14കാരിയെ തൃശൂരിൽ പൊലീസ് കണ്ടെത്തി. കൂട്ടുകാരിയുടെ ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു തൃശൂരിലേക്ക് പോയ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പനമരം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സ്റ്റേഷൻ ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി തൃശൂർ സിറ്റി പൊലീസിന്റെ സഹായത്തോടെ തൃശ്ശൂരിൽ പാലപ്പെട്ടി വളവ് എന്ന സ്ഥലത്ത് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
പനമരത്തു നിന്ന് കാണാതായ കുട്ടിയെ തൃശൂരിൽ കണ്ടെത്തി; ഒരാൾ അറസ്റ്റിൽകുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ തങ്കമ്മ, തങ്കമ്മയുടെ രണ്ടാം ഭർത്താവ് വിനോദ് എന്നിവർ ഉണ്ടായിരുന്നു. വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കോടതിയിൽ ഹാജരാക്കിയ ശേഷം മാതാപിതാക്കളോടോപ്പം വിട്ടു. പനമരത്തുനിന്നും വിനോദാണ് കുട്ടിയെ തൃശൂരിലേത് കൊണ്ടു പോയത്. തങ്കമ്മയുടെയും വിനോദിനുമെതിരെ പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് പോയതിന് കേസെടുത്തു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ കെ. ദിനേശൻ സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ കെ.എൻ. സുനിൽകുമാർ, സി.പി.ഒമാരായ എം.എൻ. ശിഹാബ്, സി.കെ. രാജി, ഇ.എൽ. ജോൺസൺ എന്നിവർ ഉണ്ടായിരുന്നു. തങ്കമ്മയും വിനോദും നാടോടികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.