കൊച്ചി/ മലപ്പുറം/പൂക്കോട്ടുംപാടം: നവമാധ്യമം വഴി കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഭവങ്ങളിൽ കൊച്ചിയിലും മലപ്പുറത്തുമായി രണ്ടു അന്തർ സംസ്ഥാന തൊഴിലാളികൾ അടക്കം നാലു പേർ പിടിയിൽ. കലൂര്‍ ആസാദ് റോഡില്‍ വാടകക്ക് താമസിക്കുന്ന ഇടുക്കി തൊടുപുഴ സ്വദേശി ജിനു ബേബി (31), എടക്കര മൂത്തേടം നെല്ലിക്കുത്ത് പാലപ്പറ്റ സമീൽ (35), പൊന്നാനിയിൽ ബംഗാൾ സ്വദേശി സിക്കന്ദർ അലി (27) എന്നിവരാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് എതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
സൈബര്ഡോമിെൻറ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ഓപറേഷന് പി ഹണ്ടിെൻറ ഭാഗമായി നടന്ന റെയ്ഡിലാണ് ഇവർ പിടിയിലായത്.ജിനു ബേബി നിരവധി അശ്ലീല വാട്സ്ആപ്, ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളില്‍ അംഗമാണ്. ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്ന് ആറ് മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന നിരവധി അശ്ലീല വിഡിയോകള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
എടക്കരയിൽ മൊബൈൽ ഷോപ് നടത്തുന്ന സമീൽ വിവിധ ആളുകളെ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പുകളും ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളും വഴി വിഡിയോ പ്രചരിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. ചിലരിൽനിന്ന് പണവും ഇൗടാക്കും. പൂക്കോട്ടുംപാടം സ്വദേശികളായ മറ്റു രണ്ട് യുവാക്കളും പൊലീസ് നിരീക്ഷണത്തിലാണ്. ജില്ലയിലെ 69 സ്ഥലങ്ങൾ പരിശോധന നടത്തിയതിൽ 45 കേസുകൾ രജിസ്റ്റർ ചെയ്തു. 44 മൊബൈൽ ഫോണുകളും രണ്ട് ലാപ്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. പോക്സോ നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവുമാണ് കേസ്. വിദ്യാർഥികളടക്കമുള്ളവർ ഭാഗമായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ചിലരെ അനുവാദമില്ലാതെ ഇത്തരം ഗ്രൂപ്പുകളിൽ ചേർക്കുന്നതായും പരാതിയുെണ്ടന്നും പരിശോധന ശക്തമാക്കുമെന്നും മലപ്പുറം ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.