ചാലക്കുടി: മേലൂർ പൂലാനിയിലെ മരിയാപാലന ശിശുസംരക്ഷണ കേന്ദ്രത്തിലെ അന്തേവാസികളാ യ ആറ് ആദിവാസി ബാലന്മാരെ മർദനമേറ്റ അവസ്ഥയിൽ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ ്പിച്ചു. സംശയകരമായ സാഹചര്യത്തിൽ ഞായറാഴ്ച പുലര്‍ച്ചെ തെരുവില്‍ അലഞ്ഞ കുട്ടികളെ പൂലാനിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കണ്ടപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇദ്ദേഹം കുട്ടികളെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ കൊരട്ടി പൊലീസ് കേസെടുത്തു. കുട്ടികളെ ആശുപത്രിയിൽനിന്ന് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ കൊണ്ടുപോയി.
വാച്ചുമരം, പൊകലപ്പാറ ആദിവാസി കോളനിയിൽനിന്ന് നാല് ദിവസം മുമ്പാണ് കുട്ടികളെ പഠന സൗകര്യം വാഗ്ദാനം ചെയ്ത് പൂലാനിയിലെ മരിയാപാലന ശിശുകേന്ദ്രത്തിൽ എത്തിച്ചത്. മൂന്നിനും അഞ്ച് വയസ്സിനും ഇടയിലുള്ളവരാണ് കുട്ടികള്‍. രാത്രി േപ്ലറ്റ് കൊണ്ട് തലക്കടിച്ചു എന്ന് കുട്ടികൾ പറഞ്ഞു. തുടര്‍ന്ന് രാത്രി സ്ഥാപനത്തിൽനിന്ന് ഇവർ ഓടിരക്ഷപ്പെട്ടു. തെരുവിൽ അലയുേമ്പാഴാണ് ഇവരെ ആരോഗ്യ വകുപ്പ് ജീവനക്കാരന് കണ്ടതും ആശുപത്രിയിലെത്തിച്ചതും. നേരത്തെയും സമാന സംഭവങ്ങള്‍ ഈ സ്ഥാപനത്തിലുണ്ടായിട്ടുണ്ട്.
അതേസമയം, ഇവര്‍ ഏതാനും ദിവസം മുമ്പ് മാത്രമാണ് പഠനത്തിനായി മരിയാപാലന ശിശുസംരക്ഷണ കേന്ദ്രത്തിലെത്തിയതെന്നും ഇവരെ മർദിച്ചുവെന്ന് പറയുന്നത് സ്ഥാപനത്തിലെ ജീവനക്കാരല്ലെന്നും ഇവരുടെ ഒപ്പമുള്ള അല്പം മുതിര്‍ന്ന കുട്ടികളാണെന്നും സ്ഥാപന അധികൃതർ അറിയിച്ചു.
സംഭവം പുറത്തറിഞ്ഞതോടെ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും സംഘടനകളും പ്രതിഷേധവുമായെത്തി. ബി.ഡി. ദേവസി എം.എല്‍.എ, േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷീജു, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ വര്‍ഗീസ്, മേലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ബാബു, ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി പ്രവര്‍ത്തകര്‍, കൊരട്ടി എസ്.ഐ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. എ.ഐ.വൈ.എഫ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ സ്ഥാപനത്തിന് മുന്നില്‍ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.