കണ്ണൂർ: യു.ഡി.എഫ് സർക്കാർ ആറ് സെൻറ് സ്ഥലം അനുവദിച്ച ഉത്തരവ് റദ്ദ് ചെയ്ത എൽ.ഡി.എഫ് സർക്കാറിെൻറ നടപടിക്കെതിരെ ദലിത് വനിത ഒാേട്ടാഡ്രൈവർ ചിത്രലേഖ നിരാഹാരസമരം തുടങ്ങി. കാട്ടാമ്പള്ളി കുതിരത്തടത്ത് മുൻ സർക്കാർ അനുവദിച്ച ഭൂമിയാണ് ഏതാനും ദിവസം മുമ്പ് സർക്കാർ തിരിച്ചെടുത്ത് ഉത്തരവിട്ടത്. ഇൗ ഭൂമിയിൽ ചിത്രലേഖയുടെ വീടുനിർമാണം പാതിവഴിയിലാണ്. നിർമാണത്തിലിരിക്കുന്ന വീടിന് മുന്നിലാണ് നിരാഹാരസമരം.
‘‘സി.പി.എം എന്നെ ജീവിക്കാൻ അനുവദിക്കുക, അല്ലെങ്കിൽ കൊല്ലുക’’ എന്ന ബാനറുമായാണ് സമരം നടത്തുന്നത്. പയ്യന്നൂരിൽ ചിത്രലേഖയുടെ പേരിൽ കരമടക്കുന്ന ഭൂമിയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുതുതായി അനുവദിച്ച കാട്ടാമ്പള്ളിയിലെ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ ഉത്തരവിട്ടത്. എന്നാൽ, പയ്യന്നൂരിലുള്ള സ്ഥലത്തേക്ക് തനിക്ക് പ്രവേശനസ്വാതന്ത്ര്യമില്ലെന്നും തെൻറ അമ്മമ്മയുടെ പേരിലായിരുന്ന സ്ഥലം ജീവിതമാർഗം കണ്ടെത്തുന്നതിനുള്ള വായ്പ ലഭ്യമാക്കാൻ തെൻറ പേരിലാക്കിയതാണെന്നും ചിത്രലേഖ പറയുന്നു.
സ്ഥലം റദ്ദ് ചെയ്ത നടപടിക്കെതിരെ ചിത്രലേഖ ഹൈകോടതിയെ സമീപിച്ചിരുന്നു. തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന ആവശ്യവും ഹൈകോടതി അംഗീകരിച്ചു.
ഇതേതുടർന്ന് കഴിഞ്ഞദിവസം മുതൽ ഇവർക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ചിത്രലേഖയുടെ വീടിനു സമീപം കഴിഞ്ഞയാഴ്ച പട്ടിയുടെ ജഡം കൊണ്ടിട്ട സംഭവവും വിവാദമായിരുന്നു.
ചിത്രലേഖയുടെ സമരം കോൺഗ്രസ് നേതാവ് എ.ഡി മുസ്തഫ ഉദ്ഘാടനം ചെയ്തു. വിവിധ പാർട്ടി നേതാക്കളായ കെ.കെ. ബാലകൃഷ്ണൻ നമ്പ്യാർ, അയ്യപ്പൻ മാസ്റ്റർ, സണ്ണി അമ്പാട്ട്, സുമ ബാലകൃഷ്ണൻ, അജിത് മാട്ടൂൽ, രാമചന്ദ്രൻ കാട്ടാമ്പള്ളി, ഷറഫുദ്ദീൻ, റിജുൽ മാക്കുറ്റി തുടങ്ങിയവർ സമരസ്ഥലത്തെത്തി പിന്തുണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.