പ​ള്ളി​ത്ത​ർ​ക്കത്തിൽ നി​യ​മ​നി​ർ​മാ​ണം: സർക്കാറിന് ഗൂഢ ഉദ്ദേശമുണ്ടെന്ന് ഓ​ർ​ത്ത​ഡോ​ക്സ് സഭ

കോ​ട്ട​യം: പ​ള്ളി​ത്ത​ർ​ക്കത്തിൽ നി​യ​മ​നി​ർ​മാ​ണം നടത്താനുള്ള സർക്കാർ നീക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ പ്ര​മേ​യവുമായി ഓ​ർ​ത്ത​ഡോ​ക്സ് സഭ. സഭയുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ് നി​യ​മ​നി​ർ​മാ​ണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്ര​തി​ഷേ​ധ പ്ര​മേ​യത്തിൽ ചൂണ്ടിക്കാട്ടുന്നു.

സമാധാന അന്തരീക്ഷം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. സർക്കാർ നീക്കത്തിന് പിന്നിൽ ഗൂഢ ഉദ്ദേശമുണ്ടെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.

നി​യ​മ​നി​ർ​മാ​ണ​ത്തി​നെ​തി​രെ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഇന്ന് പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ക്കുകയാണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാണ് ഓ​ര്‍ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കീ​ഴി​ലെ പ​ള്ളി​ക​ളി​ൽ പ്ര​തി​ഷേ​ധ പ്ര​മേ​യം പാ​സാ​ക്കുന്നത്.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ല്‍ പാ​ള​യം സെ​ന്‍റ് ജോ​ർ​ജ് ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും വൈ​ദി​ക​രും ഉ​പ​വാ​സ പ്രാ​ർ​ഥ​ന യ​ജ്ഞം ന​ട​ത്തും.

Tags:    
News Summary - church Act: Orthodox Church says government has ulterior motives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.