സഭ ഒരു ഘട്ടത്തിലും തുറമുഖത്തെ പിന്തുണച്ചിട്ടില്ല -സൂസപാക്യം

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം വാ​ണി​ജ്യ തു​റ​മു​ഖ​ത്തെ ഒ​രു ഘ​ട്ട​ത്തി​ലും ല​ത്തീ​ൻ അ​തി​രൂ​പ​ത പി​ന്തു​ണ​ക്കു​ക​യോ​ അ​നു​കൂ​ല​മാ​യി സ​ർ​ക്കാ​റി​ന്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന്​ മു​ൻ ആ​ർ​ച് ബി​ഷ​പ്​​ ഡോ. ​സൂ​സ​പാ​ക്യം.

വി​ഴി​ഞ്ഞം തു​റ​മു​ഖ​വി​രു​ദ്ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച ഉ​പ​വാ​സ സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മ​ര​ത്തി​ൽ പു​റ​ത്തു​നി​ന്നു​ള്ള​വ​രു​ണ്ടെ​ന്നാ​ണ്​ ആ​ക്ഷേ​പം. എ​ന്നാ​ൽ, സു​ര​ക്ഷി​ത​മാ​യി മ​ത്സ്യ​​ബ​ന്ധ​ന​ത്തി​ന്​ പോ​കാ​ൻ സാ​ധി​ച്ചി​രു​ന്ന തീ​ര​പ്ര​ദേ​ശ​മെ​ന്ന​നി​ല​യി​ൽ പ​ല ഭാ​ഗ​ത്തു​​നി​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വി​ഴി​ഞ്ഞ​ത്ത്​ വ​ന്ന്​ താ​മ​സി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. തു​റ​മു​ഖ നി​ർ​മാ​ണം തു​ട​ങ്ങി ഏ​ഴു വ​ർ​ഷം ക​ഴി​ഞ്ഞ്​ മാ​ത്രം എ​തി​രാ​യി രം​ഗ​ത്ത്​ വ​രു​ന്നെ​ന്ന ആ​ക്ഷേ​പ​വും ശ​രി​യ​ല്ല.

2012 പ​ദ്ധ​തി രൂ​പ​രേ​ഖ ല​ഭി​ച്ച​ശേ​ഷം വി​ദ​ഗ്​​ധ​രു​മാ​യി ച​ർ​ച്ച ചെ​യ്ത​ശേ​ഷം പ​ദ്ധ​തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ദോ​ഷ​ക​ര​മാ​യി മാ​റു​മെ​ന്ന പ​ഠ​ന റി​പ്പോ​ർ​ട്ട്​ സ​ർ​ക്കാ​റി​ന്​ കൈ​മാ​റി​യി​രു​ന്നു. പു​ലി​മു​ട്ട്​ മൂ​ന്നി​ലൊ​ന്ന്​ മാ​ത്രം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ കോ​വ​ളം മു​ത​ൽ തു​മ്പ വ​രെ 20 കി​ലോ മീ​റ്റ​ർ തീ​ര​ദേ​ശം ക​ട​ലെ​ടു​ത്തു. ശാ​ന്ത​മാ​യി​രു​ന്ന വി​ഴി​ഞ്ഞം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്ത്​ തി​ര​യി​ള​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്നു. വി​ഴി​ഞ്ഞം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ന്‍റെ പ്ര​വേ​ശ​ന പ്ര​ദേ​ശ​ത്ത്​ മ​ണ്ണ​ടി​ഞ്ഞ്​ വ​ള്ളം മ​റി​ഞ്ഞ്​ ഇ​തു​വ​രെ മൂ​ന്നു​പേ​രാ​ണ്​ മ​രി​ച്ച​ത്. നി​ർ​മാ​ണ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്താ​തെ സ​മ​രം ചെ​യ്യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​ത്തെ മാ​നി​ക്കു​ന്നെ​ന്ന കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പൊ​രു​ൾ മ​ന​സ്സി​ലാ​വു​ന്നി​ല്ല. തീ​ര​ദേ​ശ ജ​ന​ത​യു​ടെ അ​വ​കാ​ശം വി​ശ​ദ​മാ​യി പ​ഠി​ച്ച ശേ​ഷം അ​വ​രു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ മാ​നി​ക്കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശം കോ​ട​തി​യി​ൽ​നി​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക​ത്ത്​ ആ​ദ്യ​മാ​യി ക​മ്യൂ​ണി​സ്റ്റ്​ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തും ക​മ്യൂ​ണി​സ്റ്റു​കാ​ർ സ​ജീ​വ​വു​മാ​യ കേ​ര​ള​ത്തി​ലാ​ണ്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹം ദ​യ​നീ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന്​ ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച് ബി​ഷ​പ് ഡോ. ​തോ​മ​സ്​ ജെ. ​നെ​റ്റോ പ​റ​ഞ്ഞു. ഇ​ട​തു​പ​ക്ഷ അ​പ​ച​യ​മാ​ണ്​ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഈ ​സ​മ​രം കൈ​ത്തി​രി​യാ​ണ്. ഇ​ട​നാ​ട്ടി​ലെ​യും മ​ല​നാ​ട്ടി​ലെ​യും ജ​ന​ങ്ങ​ൾ ഇ​തി​ൽ​നി​ന്ന്​ നീ​തി​യു​ടെ തി​രി കൊ​ളു​ത്തി പ​ര​ത്തും. വി​ര​ലി​ലെ​ണ്ണാ​വു​ന്ന കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു​വേ​ണ്ടി ​കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ കൂ​ട്ടു​ക​ളി ന​ട​ത്തു​ക​യാ​ണെ​ന്നും ആ​ർ​ച് ബി​ഷ​പ്​ പ​റ​ഞ്ഞു.

Tags:    
News Summary - church did not support port project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.