കൂത്താട്ടുകുളം: കൂത്താട്ടുകുളം (ചോരക്കുഴി) മാർ സ്തേഫാനോസ് യാക്കോബായ സുറിയാനി പള്ളി യിൽ കയറാനുള്ള ഓർത്തഡോക്സ് വിഭാഗത്തിെൻറ ശ്രമം പരാജയപ്പെട്ടു. നാനൂറ്റമ്പതോളം ഇടവ ക അംഗങ്ങൾ ഒന്നടങ്കം എത്തി തടയുകയായിരുന്നു. പാട്ടും പ്രാർഥനയുമായി യാക്കോബായ വിശ്വ ാസികൾ പള്ളി കോമ്പൗണ്ടിലും ഓർത്തഡോക്സ് വിഭാഗം ഗേറ്റിന് പുറത്തുമായി ഉച്ചവരെ നിലയു റപ്പിച്ചു.
ബുധനാഴ്ച രാവിലെ 7.30ഓടെ ഫാ. ഗീവർഗീസ് കൊച്ചുപറമ്പിൽ റമ്പാെൻറ നേതൃത്വത്തിലാണ് ഇരുപതോളം ഓർത്തഡോക്സ് വിഭാഗം പള്ളി കവാടത്തിലെത്തിയത്. ഇതറിഞ്ഞ സ്ത്രീകൾ ഉൾപ്പെടെയുള്ള യാക്കോബായ വിശ്വാസികൾ ഗേറ്റ് പൂട്ടി. മെത്രാപ്പോലീത്ത ഐസക് മാർ ഒസ്താത്തിയോസ്, വികാരി ഫാ. മാത്യൂസ് ചാലപ്പുറം, ഫാ.ബിജു ചക്രവേലിൽ, ഫാ.ബിനു കോഴിക്കോട്ട്, ഫാ. വർഗീസ് പനച്ചിയിൽ, ഫാ. ജോയി ആനിക്കുഴി, ഫാ. ബോബി തറയാനി, ഫാ. കുര്യാക്കോസ്, ഫാ. ജയിംസ് ചാലപ്പുറം തുടങ്ങിയവർ പ്രാർഥനക്ക് നേതൃത്വം നൽകി. ഇടവകക്കാരായ ഏതാനുംപേർ മാത്രമാണ് ഓർത്തഡോക്സ് സംഘത്തിലുണ്ടായിരുന്നത്.
രാവിലെ 11ന് മൂവാറ്റുപുഴ മുൻസിഫ് കോടതി കേസ് പരിഗണിക്കുമെന്നും ഉത്തരവുമായി എത്തി പള്ളിയിൽ കയറുമെന്നും റമ്പാൻ പൊലീസിനെ അറിയിച്ചു. ഉച്ചവരെ കാത്തിരുന്നെങ്കിലും അനുകൂല സാഹചര്യം ഉണ്ടാകാത്തതിനാൽ ഓർത്തഡോക്സ് വിഭാഗക്കാർ ഓരോരുത്തരായി പിരിഞ്ഞുപോയി.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പെരുമ്പാവൂർ ഡിവൈ.എസ്.പി കെ.ബിജുമോെൻറ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ, പള്ളിപ്പരിസരത്തുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. യാക്കോബായ വിഭാഗക്കാരായ ബിനീഷ് ജോസഫ് (47) ചൂളായിക്കോട്ടിൽ, ഷിബു ഐസക് ((48) ചമ്പമല പുത്തൻപുര എന്നിവരെ കൂത്താട്ടുകുളം ഗവ. ആശുപത്രിയിലും ഓർത്തഡോക്സ് വിഭാഗക്കാരായ സുരേഷ് കൊച്ചുപറമ്പിൽ (50), ബാബു വല്യാനപറമ്പിൽ (48) എന്നിവരെ കൂത്താട്ടുകുളം കാര്യാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഓർത്തഡോക്സ് വിശദീകരണം
സുപ്രീം കോടതി വിധി പൊലീസ് നടപ്പാക്കാത്തതിൽ പ്രതിഷേധമുണ്ടെന്നും വ്യാഴാഴ്ച രാവിലെ മൂവാറ്റുപുഴ മുൻസിഫ് കോടതി വിധി വന്നശേഷം തുടർനടപടി തീരുമാനിക്കുമെന്നും ഫാ. ഗീവർഗീസ് കൊച്ചുപറമ്പിൽ റമ്പാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.