കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ആറാമത് തദ്ദേശീയ മെത്രാപ്പോലീത്തയായി ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാനാരോഹണം ചെയ്തു.
ദേശീയ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ഒൗവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് സ്ഥാനമൊഴിഞ്ഞ മെത്രാപ്പോലീത്തയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ചടങ്ങില്‍ വിവിധ സഭകളിലെ അധ്യക്ഷന്മാരും അതിരൂപതയിലെ എല്ലാ ദൈവാലയങ്ങളിലെ വിശ്വാസികളും ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്‍െറ ബന്ധുക്കളും രാഷ്ട്രീയ-സാമൂഹിക നേതാക്കളും സംബന്ധിച്ചു. മുഖ്യകാര്‍മികനും നിയുക്ത മെത്രാപ്പോലീത്തയും സ്ഥാനാരോഹണ വേദിയിലേക്ക് പ്രവേശിച്ചതോടെയാണ് തിരുകര്‍മങ്ങള്‍ക്ക് തുടക്കമായത്.
ദിവ്യബലിക്കുശേഷം സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ക്ളീമിസ്, ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം എന്നിവര്‍ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.