പള്ളുരുത്തി: ഇംഗ്ലണ്ടിലെ ക്രൈസ്തവ പള്ളികളെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന അപക്വവും ദുരുദ്ദേശ്യപരവുമാണെന്ന് ലത്തീൻ കത്തോലിക്ക സഭയുടെ ഉന്നത നയരൂപവത്കരണ സമിതിയായ കെ.ആർ.എൽ.സി.സി പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലക്കലും വൈസ് പ്രസിഡന്റ് ജോസഫ് ജൂഡും അഭിപ്രായപ്പെട്ടു.
എന്താണ് അദ്ദേഹത്തിന്റെ മനസ്സിലെന്ന് വ്യക്തമാകുന്നില്ല. എന്തിന്റെ പുറപ്പാടാണെന്നും അറിയില്ല. ഒരു സഭാസമൂഹത്തെ അവഹേളിക്കുന്ന ഇത്തരം പ്രസ്താവന ഉത്തരവാദിത്തപ്പെട്ട രാഷ്ടീയ പാർട്ടിയുടെ ഉന്നത നേതാവിൽനിന്ന് ഉണ്ടാകാൻ പാടില്ല. ലോകത്ത് മാറ്റങ്ങൾക്കനുസരിച്ച് വ്യത്യാസങ്ങൾ ഉണ്ടാകും.
ജനങ്ങളുടെ എത്രയോ പ്രശ്നങ്ങൾ കേരളത്തിലുണ്ട്. അതെല്ലാം വിട്ടിട്ട് ഒരു സമൂഹത്തെ ലക്ഷ്യംവെച്ചുള്ള പ്രസ്താവന ദുരുദ്ദേശ്യപരമാണ്. തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം ജൽപനങ്ങൾക്കെതിരെ സമുദായം പ്രതികരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
തൃശൂർ: ഇംഗ്ലണ്ടിലെ പള്ളി വിറ്റത് സംബന്ധിച്ച് താൻ നടത്തിയ പരാമർശം ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ലെന്നും നേരിട്ട് കണ്ട കാര്യം പറഞ്ഞെന്നു മാത്രമേയുള്ളൂവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പരാമർശത്തിനെതിരെ ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ പ്രമേയം പാസാക്കിയിരുന്നു. എം.വി. ഗോവിന്ദൻ മാപ്പു പറയണമെന്നായിരുന്നു ആവശ്യം. ഇതിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.