തിരുവനന്തപുരം: സംസ്ഥാനത്തെ 196 പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാരിൽനിന്ന് തിങ്കളാഴ്ച മുതൽ സർക്കിൾ ഇൻസ്പെക്ടർമാർ (സി.ഐ) ഏറ്റെടുക്കും. ഇതുസംബന്ധിച്ച ഉത്തരവിൽ ഡി.ജി.പി ലോക്നാഥ് െബഹ്റ ഒപ്പുവെച്ചു. സംസ്ഥാനത്തെ 471 ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ ഏെഴണ്ണത്തിൽ ഇപ്പോൾതന്നെ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി ഉണ്ട്. ഇതിന് പുറമെയാണ് 196 സ്റ്റേഷനുകളിൽക്കൂടി ഇൻസ്പെക്ടർ റാങ്കിലുള്ള എസ്.എച്ച്.ഒമാർ ചുമതലയേൽക്കുന്നത്.
പ്രകാശ് സിങ് കേസിലെ സുപ്രീംകോടതി ഉത്തരവിെൻറയും ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ പൊലീസ് നവീകരണ മേൽനോട്ട കമ്മിറ്റിയുടെ ശിപാർശയുടെയും അടിസ്ഥാനത്തിലാണ് സേനയെ പൊളിച്ചെഴുതാൻ സർക്കാർ തീരുമാനിച്ചത്. എസ്.ഐമാരാണ് ഇപ്പോള്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാനത്ത് കൂടുതല്‍ പരിചയസമ്പത്തുള്ള സി.ഐമാർ വരുന്നത് സങ്കീര്‍ണമായ പ്രശ്നങ്ങള്‍ സമര്‍ഥമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുമെന്ന് സർക്കാർ കണക്കുകൂട്ടുന്നുണ്ട്. ഉത്തരവ് നടപ്പാകുന്നതോടെ സംസ്ഥാനത്ത് സർക്കിൾ ഇൻസ്പെക്ടർ ഓഫിസുകൾ ഇല്ലാതാകും.
196 സ്റ്റേഷനുകളിൽ ചുതലയേൽക്കുന്ന ഇൻസ്പെക്ടർമാർ, ഇൻസ്പെക്ടർ എസ്.എച്ച്.ഒ എന്നാവും ഇനി അറിയപ്പെടുക. 196 സ്റ്റേഷനുകളിലും ഇനിമുതൽ ക്രമസമാധാനത്തിനും കുറ്റാന്വേഷണത്തിനും പ്രത്യേകം എസ്.ഐമാരുടെ ചുമതലയിൽ രണ്ടു ഡിവിഷനുകൾ ഉണ്ടാകും. ഇതിൽ ഏറ്റവും സീനിയറായ എസ്.ഐക്കായിരിക്കും ക്രമസമാധാന ചുമതല. ജില്ല പൊലീസ് മേധാവിക്ക് കൂടുതൽ മികച്ച പ്രവർത്തനത്തിന് ആവശ്യമെങ്കിൽ എസ്.ഐമാരുടെ ക്രമസമാധാന കുറ്റാന്വേഷണ ചുമതലകളിൽ മാറ്റംവരുത്താവുന്നതാണ്. കുറ്റാന്വേഷണം കൂടുതൽ ഫലപ്രദമാക്കുക എന്നതാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്.
സബ് -ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒമാരായ ബാക്കി 268 സ്റ്റേഷനുകളിൽ അവരുടെ മേൽനോട്ട ചുമതല ഇനിമുതൽ ബന്ധപ്പെട്ട ഡിവൈ.എസ്.പിക്കായിരിക്കും. എല്ലാ സ്റ്റേഷനിലും ഇൻസ്പെക്ടർ എസ്.എച്ച്.ഒ സംവിധാനം നിലവിൽവരുന്നതുവരെ ഈ രീതി തുടരും. പുതിയ ഇൻസ്പെക്ടർ എസ്.എച്ച്.ഒമാർക്ക് ഒരുദിവസത്തെയും ൈക്രം ഡിവിഷൻ എസ്.ഐമാർക്ക് മൂന്നുദിവസത്തെയും പരിശീലനം പൊലീസ് െട്രയിനിങ് കോളജ്, പൊലീസ് അക്കാദമി എന്നിവിടങ്ങളിൽ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.