‘പന്നികളോട് ഗുസ്തി കൂടരുത്’; സ്ഥലംമാറ്റത്തിനുപിന്നാലെ എഫ്.ബി പോസ്റ്റുമായി സി.ഐ ബിനുമോഹൻ

കണ്ണൂര്‍: എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണമുയർന്നതിനെ തുടർന്ന് സ്ഥലംമാറ്റപ്പെട്ടതിനുപിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കണ്ണൂർ വിജിലൻസ് സി.ഐ ബിനു മോഹൻ. ‘പന്നികളോട് ഒരിക്കലും ഗുസ്തി കൂടരുതെന്ന് ഞാന്‍ പണ്ടേ പഠിച്ചിട്ടുണ്ട്. നമ്മളുടെ ശരീരത്തില്‍ ചളിപറ്റും. പന്നി അത് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും’എന്ന ജോര്‍ജ് ബെര്‍ണാഡ് ഷായുടെ വരികളാണ് ബിനു മോഹന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

പോസ്റ്റ് വിവാദമായതോടെ മണിക്കൂറുകൾക്കകം ബിനു മോഹൻ പ്രൊഫൈൽ ലോക്ക് ചെയ്തു. പി.പി. ദിവ്യയുമായി ബന്ധപ്പെട്ട ബിനാമി ഇടപാടിൽ കണ്ണൂർ വിജിലൻസ് സി.ഐയായിരുന്ന ബിനു മോഹന് പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ദിവ്യ കണ്ണൂർ ജില്ല പഞ്ചായത്ത് അധ്യക്ഷയായിരിക്കെ കരാർ നൽകിയ കമ്പനിയിൽ ബിനു മോഹന്റെ സഹോദരൻ ബിജു മോഹൻ ഡയറക്ടർ ബോർഡ് അംഗമാണെന്നും ആരോപണമുണ്ടായിരുന്നു.

നേരത്തെ കണ്ണൂർ ടൗൺ ഇൻസ്പെക്ടറായ ബിനു മോഹൻ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്താണ് വിജിലൻസിലേക്ക് മാറിയത്. പി.പി. ദിവ്യയുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് തിങ്കളാഴ്ചയാണ് വിജിലൻസിൽനിന്നും ന്യൂ മാഹി പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്. ഇതിന് പിന്നാലെയാണ് പരിഹാസ പോസ്റ്റ്.

Tags:    
News Summary - CI Binumohan with FB post after transfer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.